• HOME
 • »
 • NEWS
 • »
 • film
 • »
 • Paappan | ജോഷി- സുരേഷ് ഗോപി ചിത്രം 'പാപ്പൻ' ഈരാറ്റുപേട്ടയിലെ ചിത്രീകരണത്തിന് തയാറെടുക്കുന്നു

Paappan | ജോഷി- സുരേഷ് ഗോപി ചിത്രം 'പാപ്പൻ' ഈരാറ്റുപേട്ടയിലെ ചിത്രീകരണത്തിന് തയാറെടുക്കുന്നു

Suresh Gopi Joshiy movie Pappan to shoot second schedule in Erattupetta | എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി ചിത്രത്തിലെത്തുന്നത്

സുരേഷ് ഗോപി

സുരേഷ് ഗോപി

 • Last Updated :
 • Share this:
  ജോഷി (Joshiy) ഒരുക്കുന്ന സുരേഷ് ഗോപി (Suresh Gopi) ചിത്രം പാപ്പന്റെ (Paappan) രണ്ടാം ഷെഡ്യൂൾ ഈരാറ്റുപേട്ടയിൽ ഡിസംബർ 13ന് ആരംഭിക്കുന്നു. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി ചിത്രത്തിലെത്തുന്നത്.

  വിജയ ചിത്രമായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ് ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രം കൂടിയാണ്. ലേലം, വാഴുന്നോർ, പത്രം തുടങ്ങി മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി - സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ആവേശത്തിലാണ് ആരാധകർ.

  ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

  ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർ.ജെ. ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം - സുജിത് ജെ. നായർ, ഷാജി.

  എഡിറ്റർ- ശ്യാം ശശിധരൻ, സംഗീതം- ജേക്സ് ബിജോയ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ ആർട്ട്- നിമേഷ് എം. താനൂർ, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം- പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ- എസ്. മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ്- ഓൾഡ് മങ്ക്സ്, പി.ആർ.ഒ. മഞ്ജു ഗോപിനാഥ്. ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയെറ്ററുകളിൽ എത്തിക്കുന്നു.  Also read: സിസേറിയന്റെ 12-ാം ദിവസം ചുവടുകളുമായി സൗഭാഗ്യ വെങ്കിടേഷിന്റെ വീഡിയോ

  സി സെക്ഷൻ (C Section) അഥവാ സിസേറിയൻ കഴിഞ്ഞതിന്റെ 12-ാം നാൾ എന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യ വെങ്കിടേഷിന്റെ (Sowbhagya Venkitesh) ഏറ്റവും പുതിയ നൃത്ത വീഡിയോ തുടങ്ങുന്നത്. പ്രതീക്ഷിച്ച ദിവസത്തിനും മുൻപ് മകൾ സുന്ദർശനയ്‌ക്ക്‌ ജന്മം നൽകിയത് സിസേറിയനിലൂടെയായിരുന്നു. കുഞ്ഞിന്റെ നൂലുകെട്ടു ചടങ്ങുകൾക്കും മുൻപേ സൗഭാഗ്യ വീണ്ടും നൃത്ത ചുവടുകളിലേക്കു മടങ്ങിയിരിക്കുകയാണ്.

  "അമ്മയാവാൻ പോകുന്നവരെ ഭയപ്പെടുത്തുന്നത് നിർത്തൂ... സ്ത്രീകളേ, വിശ്വസിക്കൂ... നിങ്ങൾ സന്തോഷവതികളായിരിക്കുക! അതൊന്നും വലിയ കാര്യമല്ല... ഭാഗ്യവശാൽ മെഡിക്കൽ സയൻസ് വളരെ പുരോഗമിച്ചിരിക്കുന്നു... ആളുകളിൽ നിന്ന് സി സെക്ഷനുകളെ കുറിച്ച് കേൾക്കുന്നതെല്ലാം മിഥ്യയാണ്... പ്രതീക്ഷ കൈവിടരുത്... ആസ്വദിക്കൂ. സി സെക്ഷൻ ഡെലിവറിയുമായി ബന്ധപ്പെട്ട എല്ലാ ഭയവിഹ്വലതകളെയും തകർത്തുകൊണ്ട് എന്നെ തിരികെ കൊണ്ടുവന്നതിന് എന്റെ ഡോക്ടർ അനിത പിള്ളയ്ക്ക് ഏറെ നന്ദി," നൃത്ത വീഡിയോക്കൊപ്പം സൗഭാഗ്യ കുറിച്ചു.
  Published by:user_57
  First published: