നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Suresh Gopi | 'ഒരു തന്തയ്ക്ക് പിറന്ന മോൻ'; നിതിൻ രൺജി പണിക്കരെ ചേർത്ത് നിർത്തി സുരേഷ് ഗോപി

    Suresh Gopi | 'ഒരു തന്തയ്ക്ക് പിറന്ന മോൻ'; നിതിൻ രൺജി പണിക്കരെ ചേർത്ത് നിർത്തി സുരേഷ് ഗോപി

    Suresh Gopi lauds director Nithin Renji Panicker during Kaaval promotions | രൺജി പണിക്കരുടെ മകൻ നിതിനെ ചേർത്ത് നിർത്തി സുരേഷ് ഗോപിയുടെ വാക്കുകൾ

    സുരേഷ് ഗോപിയും നിതിൻ രൺജി പണിക്കരും

    സുരേഷ് ഗോപിയും നിതിൻ രൺജി പണിക്കരും

    • Share this:
      സംവിധായകനും തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കരുടെ (Renji Panicker) മകൻ നിതിൻ രൺജി പണിക്കർ (Nithin Renji Panicker) സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് 'കാവൽ' (Kaaval). കസബക്ക് ശേഷം നിതിൻ സംവിധായകനായ ചിത്രത്തിൽ നായകൻ സുരേഷ് ഗോപിയാണ്. ഏറെ നാളുകൾക്കു ശേഷം സുരേഷ് ഗോപി വേഷമിട്ട മാസ്സ് ആക്ഷൻ എന്റർടൈൻമെന്റ് ചിത്രമാണ് 'കാവൽ'.

      തിരുവനന്തപുരത്ത് സംഘടിപ്പിച്ച സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ രൺജി പണിക്കരുടെ മകനെ ചേർത്ത് നിർത്തി അഭിനന്ദിച്ച സുരേഷ് ഗോപിയുടെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. തിയേറ്ററുകളുടെ ആരവങ്ങൾക്കു മുന്നിൽ തന്റെ മറ്റൊരു സിനിമ പുറത്തിറങ്ങിയ സന്തോഷത്തിലാണ് സുരേഷ് ഗോപി. ദുൽഖർ സൽമാൻ നിർമ്മിച്ച 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ തിയേറ്റർ റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രം. 2020ലായിരുന്നു ഇത്.

      സുരേഷ് ഗോപി, നിതിൻ, റേച്ചൽ ഡേവിഡ് തുടങ്ങിയവർ അണിനിരന്ന പരിപാടിയാണ് നടന്നത്.

      നിതിൻ രൺജി പണിക്കരെ ചേർത്തു നിർത്തി സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ഇങ്ങനെ: "ഒരു തന്തയ്ക്ക് പിറന്ന മോൻ. അവന്റെ അമ്മ വിളിച്ച അച്ചു എന്ന പേര് ഞങ്ങൾ ഏറ്റുവിളിക്കുകയാണ്," സുരേഷ് ഗോപി പറഞ്ഞു.

      ഒട്ടേറെ വർഷങ്ങളുടെ സിനിമാ അനുഭവസമ്പത്തുള്ള സുരേഷ് ഗോപിക്കും തന്റെ പിതാവ് രൺജി പണിക്കർക്കും ഒപ്പം വർക്ക് ചെയ്തതാണ് ഈ സിനിമയിൽ ഏറ്റവും വലിയ എക്സൈറ്റ്മെന്റ് എന്ന് നിതിൻ പറയുന്നു. (വീഡിയോ ചുവടെ കാണാം)



      തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് 'കാവല്‍'.

      ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍ത്ഥവി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

      ഗുഡ്വില്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണ്‍ ആണ്.

      ബി. കെ. ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നുണ്ട്.

      Summary: Suresh Gopi lauds director Nithin Renji Panicker at the promotion event of his latest release Kaaval
      Published by:user_57
      First published:
      )}