മുൻകരുതലുകൾ എടുത്തിട്ടും താൻ കോവിഡ് പോസിറ്റീവ് ആയെന്ന് എം.പി.യും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി (Suresh Gopi). അദ്ദേഹം സ്വയം ക്വറന്റീനിൽ പ്രവേശിച്ചു. ഇപ്പോൾ തനിക്ക് പ്രശ്നങ്ങളൊന്നുമില്ല. ചെറിയ പനിയൊഴിച്ചാൽ, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. സാമൂഹികാകലം പാലിക്കാനും ആൾക്കൂട്ടങ്ങളിൽ നിന്നൊഴിഞ്ഞും ശ്രദ്ധിക്കാൻ ഏവരോടും അഭ്യർത്ഥിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുകയും, മറ്റുള്ളവരുടെ സുരക്ഷാ മുൻകരുതൽ കൂടി കണക്കിലെടുക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
സി.ബി.ഐ. അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനിടെ നടൻ മമ്മൂട്ടി കോവിഡ് പോസിറ്റീവ് ആയിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.