• HOME
  • »
  • NEWS
  • »
  • film
  • »
  • Ottakomban Movie| സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പൻ' തുടങ്ങുന്നു; നൂറു കോടി ക്ലബ് ലക്ഷ്യമിട്ട് ടോമിച്ചൻ ചിത്രം; നായിക ബോളിവുഡിൽ നിന്ന്

Ottakomban Movie| സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പൻ' തുടങ്ങുന്നു; നൂറു കോടി ക്ലബ് ലക്ഷ്യമിട്ട് ടോമിച്ചൻ ചിത്രം; നായിക ബോളിവുഡിൽ നിന്ന്

25 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ ബിഗ് ബജറ്റ് ചിത്രമായ ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഉടൻ തുടങ്ങും. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ. ഗാനരചന അനിൽ ലാൽ. ‌

    Also Read- വണ്ടർ വുമണും ടെനെറ്റും 'മാസ്റ്റർ'ക്ക് പുറകിൽ; യുഎഇയിലും തരംഗമായി വിജയ് ചിത്രം

    മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡിൽ നിന്നായിയിരിക്കും. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. 250ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയിൽ നേരത്തെ സിനിമയുടെ ടീസർ പുറത്തിറങ്ങി വലിയ ഹിറ്റായിരുന്നു. തുടർന്ന് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ കടുവയുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ചിത്രം കോടതി കയറിയിരുന്നു.

    Also Read- പ്രേം നസീറിന്റെ രസകരമായ മറുപടിയെ കുറിച്ച് ജമാൽ കൊച്ചങ്ങാടി

    മാസ് ഓഡിയന്‍സിനെ മുന്നില്‍ കണ്ടുള്ള ചിത്രമായിരിക്കും ഒറ്റക്കൊമ്പനെന്ന് തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസ് നേരത്തെ പറഞ്ഞിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്ക, അരുണ്‍ കുമാര്‍ അരവിന്ദിന്റെ അണ്ടര്‍വേള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ഷിബിന്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. ഇത് മാസ്സിനെയും ഫാമിലിയെയും പരിഗണിച്ചുള്ള സിനിമയാണെന്ന് ടോമിച്ചൻ മുളകുപാടവും പറയുന്നു.
    Published by:Rajesh V
    First published: