നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Suresh Gopi|തിയേറ്റര്‍ ഒരു വലിയ സംസ്‌കാരം; അത് മറന്ന് എണ്ണ തേയ്ക്കരുതെന്ന് സുരേഷ് ഗോപി

    Suresh Gopi|തിയേറ്റര്‍ ഒരു വലിയ സംസ്‌കാരം; അത് മറന്ന് എണ്ണ തേയ്ക്കരുതെന്ന് സുരേഷ് ഗോപി

    ലോക്ക്ഡൗണിനെ തുടർന്നുള്ള മടുപ്പ് മാറ്റുന്നതിന് എറ്റവും നല്ല മരുന്ന് സിനിമയാണെന്നും സുരേഷ് ഗോപി

    സുരേഷ് ഗോപി

    സുരേഷ് ഗോപി

    • Share this:
    കൊച്ചി: ഒടിടിയെ (OTT) പിന്തുണയ്ക്കുമ്പോഴും തിയേറ്ററുകളെ അവഗണിക്കരുതെന്ന് നടന്‍ സുരേഷ് ഗോപി(Suresh Gopi). തിയേറ്റർ സിനിമാ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് മറന്ന എണ്ണ തേയ്ക്കരുതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒടിടി റിലീസ് എതിര്‍ക്കപ്പെടേണ്ടതല്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. ഒടിടിയിലും സിനിമകള്‍ റിലീസ് ചെയ്യട്ടെ. വീഡിയോ പൈറസിയുടെ ഭാഗമല്ല ഒടിടി റിലീസെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

    കോവിഡിന് ശേഷം തിയേറ്ററുകള്‍ തുറന്നിരിയ്ക്കുകയാണ്. നിയന്ത്രണങ്ങളോടെയെങ്കിലും പ്രേക്ഷകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ മികച്ച പങ്കാളിത്തവുമുണ്ട്. ഇത് വളരെ ഗുണം ചെയ്യും. അഭിനേതാക്കള്‍ക്ക് മാത്രമല്ല. നിര്‍മ്മാതാവിനും മെച്ചമുണ്ടാകും.

    സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും അതിന്റെ ഭാഗ്യം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. തിയേറ്ററുകളില്‍ എത്തുന്നതിന് ആളുകള്‍ക്ക് ആദ്യം ചെറിയ ഭയം ഉണ്ട്. അത് മാറി വരുന്നുണ്ട്. കോവിഡ് കാരണം 2 വര്‍ഷത്തോളമായി ആളുകള്‍ വീട്ടില്‍ ലോക്കായ അവസ്ഥയില്‍ ആയിരുന്നു. അതുമൂലമുണ്ടായ മടുപ്പ് മാറ്റുന്നതിന് എറ്റവും നല്ല മരുന്ന് സിനിമയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
    Also Read-Marakkar | 'കുഞ്ഞാലിക്കും ഐഷയ്ക്കും ജീവന്‍ പകരാൻ പ്രണവും കല്യാണിയും'; മരക്കാര്‍' ക്യാരക്ടര്‍ പോസ്റ്റര്‍

    സുരേഷ് ഗോപി നായകനായി എത്തുന്ന കാവല്‍ അടുത്ത ദിവസം പ്രദര്‍ശനത്തിന് എത്തുകയാണ്. വലിയ പ്രതീക്ഷയാണ് ഉള്ളത്. നല്ല ഉശിരുള്ള കഥാപാത്രമാണ്. ഒരു തിരിച്ചുവരവിന് സാധ്യതയുള്ള ചിത്രമാണ് കാവലെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമ എങ്ങനെയുണ്ടെന്ന് പ്രേക്ഷകര്‍ കണ്ട് അഭിപ്രായം പറയട്ടെയെന്നും സുരേഷ് ഗോപി വ്യക്തമാക്കി

    Also Read-Churuli | 'ഞങ്ങള്‍ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും'; 'ചുരുളി'ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്

    നടി കെ പി എ സി ലളിതയ്ക്ക് ചികിത്സ നല്‍കിയത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നിട്ടുണ്ടാകും. അത് സര്‍ക്കാര്‍ പരിശോധിച്ചു. അതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് ചികിത്സ സഹായം നല്‍കാറുണ്ട്. 36 പേര്‍ക്ക് സഹായം താനും നല്‍കിയിട്ടുണ്ട്. 2 കോടി 80 ലക്ഷം രൂപ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
    Published by:Naseeba TC
    First published:
    )}