നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വന്ദേ ഭാരത് മിഷന്റെ തിരക്കുകൾ; പിറന്നാൾ പോലും ആഘോഷിക്കാൻ മനസ്സുവന്നില്ലെന്ന് സുരേഷ് ഗോപി

  വന്ദേ ഭാരത് മിഷന്റെ തിരക്കുകൾ; പിറന്നാൾ പോലും ആഘോഷിക്കാൻ മനസ്സുവന്നില്ലെന്ന് സുരേഷ് ഗോപി

  രാവും പകലുമില്ലാതെ നാട്ടിലേക്ക് മടങ്ങിയെത്താനുള്ളവരുടെ ആകുലത നിറഞ്ഞ ഫോൺ കോളുകൾ ആയിരുന്നുവെന്ന് സുരേഷ് ഗോപി

  സുരേഷ് ഗോപി

  സുരേഷ് ഗോപി

  • Share this:
   രാവും പകലുമില്ലാതെ ഫോൺ കോളുകൾ. വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വരാനുള്ളവരുടെ ആകുലതയും പ്രതീക്ഷയും നിറഞ്ഞ കോളുകളായിരുന്നു അവ. കോവിഡ് കാലത്ത് മൂന്നു മാസത്തോളം ഉറക്കമില്ലാത്ത രാത്രികൾ നൽകിയ ആ അവസ്ഥയിൽ പിറന്നാൾ പോലും ആഘോഷിക്കാൻ മനസ്സുവന്നില്ലെന്ന് സുരേഷ് ഗോപി. ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി അതേപ്പറ്റി പറഞ്ഞതിങ്ങനെ:

   Also read: വിദേശത്ത് കുടുങ്ങിയവരുമായി മമ്മൂട്ടി ഫാൻസിന്‍റെ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിൽ; സന്തോഷം പങ്കുവെച്ച് താരം

   "ലോകത്തിന്റെ ഒരു ഭാഗത്ത് പകലാകുന്ന, അവിടുത്തെ പീക്ക് ടൈമിലാണ് കോളുകള്‍ വരിക. അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് പലസമയത്താണ് കോളുകള്‍ വരുന്നത്. അങ്ങനെയുളള കോളുകള്‍ വരുന്നതെല്ലാം ഒരു ഐഡന്റിറ്റി ലോസ് ഉണ്ടാക്കുന്ന തരത്തില്‍ എന്റെ മാനസിക ഘടനയെ റീ സ്ട്രക്ച്ചര്‍ ചെയ്തതിന്റെ ഭാഗമായി ഇത്തവണത്തെ പിറന്നാള്‍ ആ ദിവസം എനിക്ക് ആഘോഷിക്കാന്‍ പറ്റിയില്ല.   വൈകുന്നേരം കുടുംബവുമായി ചേര്‍ന്ന് ഒരു കേക്ക് കട്ടിംഗ് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് ആഘോഷത്തിന്റെ അംശം എന്ന് പറയുന്നത്. ഉച്ചയ്ക്ക് ഗവര്‍ണറുടെ അവിടെ കൊടുത്തയച്ച പായസത്തിന്റെ ഒരു അംശം, ബോളി ഇതൊക്കെ ആയിരുന്നു ആഘോഷം. അങ്ങനെ ഒരു മാനസിക നില ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഒരു ചാനലിലും ജന്മദിനത്തിന് വരാതിരുന്നത്. എന്നെ ഇഷ്ടപ്പെടുന്നവരുടെ അവകാശമാണ് ഈ ആഘോഷമെന്ന് പറഞ്ഞ് ഞാനതിനെ വിട്ടുകൊടുക്കുകയായിരുന്നു."
   Published by:meera
   First published: