• HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Venugopal | ഗായകൻ വേണുഗോപാലിന് ഷഷ്‌ഠിപൂർത്തി; അഭിനന്ദനവുമായി സുരേഷ് ഗോപി

Happy Birthday Venugopal | ഗായകൻ വേണുഗോപാലിന് ഷഷ്‌ഠിപൂർത്തി; അഭിനന്ദനവുമായി സുരേഷ് ഗോപി

Suresh Gopi wishes Venugopal on his 60th birthday | അറുപതിന്റെ നിറവിൽ ഗായകൻ ജി. വേണുഗോപാൽ

ജി. വേണുഗോപാൽ

ജി. വേണുഗോപാൽ

  • Last Updated :
  • Share this:
    ഗായകൻ ജി. വേണുഗോപാലിന് ഷഷ്‌ഠിപൂർത്തി. 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാനാലാപനത്തിന് തുടക്കംകുറിച്ച വേണുഗോപാൽ സിനിമയിലെത്തിയിട്ട് മൂന്നരപ്പതിറ്റാണ്ട് കഴിഞ്ഞു.

    മൂന്നു തവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരമടക്കം ലഭിച്ചിട്ടുണ്ട്.

    വേണുഗോപാലിന് നടൻ സുരേഷ് ഗോപി ജന്മദിനാശംസ നേർന്നിട്ടുണ്ട്. വേണുഗോപാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സുരേഷ് ഗോപി. ഏറ്റവും ഒടുവിൽ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ 'ഉള്ളം' എന്ന സിനിമയിൽ വേണുഗോപാൽ പാടിയ ഗാനം അഭിനയിച്ചത് സുരേഷ് ഗോപിയാണ്.

    ഇത്രയും വർഷങ്ങളായി വേണുഗോപാലിനെ അറിയാൻ കഴിഞ്ഞത് അത്യന്തം സന്തോഷം നൽകുന്നുവെന്ന് പറഞ്ഞാണ് സുരേഷ് ഗോപി പിറന്നാൾ ആശംസിക്കുന്നത്.








    View this post on Instagram






    A post shared by Suresh Gopi (@sureshgopi)






    സിനിമാ മേഖലയിൽ വർഷങ്ങളായി ബന്ധമുള്ള മറ്റു ചിലരുമുണ്ട് വേണുഗോപാലിന്. ഗായിക സുജാത വേണുഗോപാലിന്റെ കസിനാണ്. സീനിയർ ആയി പഠിച്ചയാളാണ് മോഹൻലാൽ. സംഗീത ലോകത്തു നിന്നും ശ്രീനിവാസനുമായും അടുത്ത ബന്ധമാണുള്ളത്. കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ് ഇവർ.

    കോവിഡ് ആരംഭിച്ചത് മുതൽ സുരേഷ് ഗോപി പ്രവാസികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ഹൃദയഹാരിയായ ഒരു കുറിപ്പ് വേണുഗോപാൽ പോസ്റ്റ് ചെയ്തിരുന്നു. കൊടിയുടെ നിറം നോക്കിയല്ല തന്റെ പ്രവർത്തനങ്ങളെന്നും എല്ലാ രാഷ്ട്രീയപ്പാർട്ടികളിലുള്ളവരും സുഹൃത്തുക്കളാണെന്നും വേണുഗോപാൽ പറഞ്ഞിട്ടുണ്ട്.
    Published by:user_57
    First published: