ഹൊറർ ചിത്രവുമായി സുരേഷ് ഉണ്ണിത്താൻ; 'ക്ഷണം' ജനുവരിയിൽ തിയറ്ററുകളിൽ

ഗോപി സുന്ദർ ആദ്യമായി ഒരു ഹൊറര്‍ ചിത്രത്തിനു പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്

News18 Malayalam | news18-malayalam
Updated: December 28, 2019, 5:53 PM IST
ഹൊറർ ചിത്രവുമായി സുരേഷ് ഉണ്ണിത്താൻ; 'ക്ഷണം' ജനുവരിയിൽ തിയറ്ററുകളിൽ
News18 Malayalam
  • Share this:
നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ചിത്രം ക്ഷണം ജനുവരിയിൽ തിയറ്ററുകളിലെത്തും. പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ എറണാകുളം ലാൽ മീഡിയയിൽ പുരോഗമിക്കുകയാണ്. ആദ്യന്തം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിറുത്തികൊണ്ടുള്ള ദൃശ്യാവിഷ്കരണമാണ് ക്ഷണത്തില്‍ സുരേഷ് ഉണ്ണിത്താന്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ഫോട്ടോഗ്രഫിയും വി എഫ് എക്സും സൗണ്ട് ഡിസൈനിങ്ങും ഹോളിവുഡ് സിനിമകളോട് കിടപിടിക്കത്തക്ക വിധത്തിലാണ് ഒരുക്കിയിട്ടുള്ളതെന്ന് സംവിധായകന്‍ പറഞ്ഞു.

Also Read- കുട്ടിക്കാല ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ ഭാഗ്യനടി

ഗോപി സുന്ദർ ആദ്യമായി ഒരു ഹൊറര്‍ ചിത്രത്തിനു പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജെമിന്‍ ജോം അയ്യനേത്ത് ഛായാഗ്രണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്‌, ബി കെ ഹരി നാരായണൻ എന്നിവരുടെ വരികള്‍ക്ക് ബിജിബാൽ, വിഷ്ണു മോഹൻ സിത്താര എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് സോബിൻ എസ്. സോമന്‍, ശ്രീകുമാർ അരൂക്കുറ്റി തിരക്കഥ,സംഭാഷണമെഴുതുന്നു. റോഷൻ പിക്ചേഴ്സിന്റെ ബാനറിൽ റെജി തമ്പി ദഷാൻ മൂവി ഫാക്ടറിയുടെ ബാനറിൽ സുരേഷ് ഉണ്ണിത്താന്‍ എന്നിവര്‍ ചേർന്നാണ് ക്ഷണം നിർമ്മിക്കുന്നത്. ജാതകം മുഖചിത്രം ഉത്സവമേളം തുടങ്ങിയ ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച സുരേഷ് ഉണ്ണിത്താൻ ഒരുക്കുന്ന വ്യത്യസ്ത ചിത്രമായിരിക്കും ക്ഷണം.

തമിഴ് നടൻ ഭരത്, ലാൽ, അജ്മൽ അമീർ ( മാടമ്പി ഫെയിം), ബൈജു സന്തോഷ്‌ എന്നിവര്‍ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ പുതുമുഖം സ്നേഹ അജിത് നായികയാവുന്നു. അഥിതി വേഷത്തിൽ സംവിധായകൻ ലാല്‍ജോസ് പ്രത്യക്ഷപ്പെടുന്നു.ദേവന്‍, പി ബാലചന്ദ്രന്‍, പി ശ്രീകുമാര്‍, കൃഷ്, ചന്തുനാഥ്, ആനന്ദ് രാധാകൃഷ്ണന്‍, വിവേക്, സോന സിത്താര, ലേഖാ പ്രജാപതി, മാല പാര്‍വ്വതി,തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഒരു ചലച്ചിത്രത്തിന്റെ ലൊക്കേഷൻ തേടി ഒരു ഹിൽ സ്റ്റേഷനിൽ എത്തുന്ന ഫിലിം സ്കൂൾ വിദ്യാർഥികൾ, തികച്ചും യാദൃച്ഛികമായി അസാധാരണ സിദ്ധികളുള്ള, പാരാ സൈക്കോളജിയിൽ പണ്ഡിതനായ ഒരു പ്രൊഫസറെ കണ്ടു മുട്ടുന്നു, അയാളിലൂടെ പരേത ആത്മാക്കളുടെ ലോകത്തേക്ക് ആകൃഷ്ടരാകുന്നു. അവിടുന്നങ്ങോട്ടുള്ള സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ക്ഷണത്തില്‍ സുരേഷ് ഉണ്ണിത്താന്‍ ചിത്രീകരിക്കുന്നത്.
Published by: Rajesh V
First published: December 28, 2019, 5:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading