Suriya 42 | സൂര്യയുടെ 42-ാം ചിത്രം ത്രീഡിയില്‍ ' കങ്കുവാ' ടൈറ്റില്‍ വീഡിയോ പുറത്ത്
- Published by:Arun krishna
- news18-malayalam
Last Updated:
ബോളിവുഡ് താരസുന്ദരി ദിഷ പഠാനി ആണ് സിനിമയില്‍ സൂര്യയുടെ നായിക.
തമിഴകത്തിന്‍റെ നടിപ്പിന്‍ നായകന്‍ സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘കങ്കുവാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയില്‍ ഒരുക്കുന്ന ഒരു പീരിയോഡിക് ത്രില്ലറാണ്. സൂര്യയുടെ കരിയറിലെ 42-ാം ചിത്രവും ഏറ്റവുമധികം മുതല്‍ മുടക്കുള്ള സിനിമയാണ് കങ്കുവാ.
ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗ്രീന്‍ സ്റ്റുഡിയോസാണ്. ബോളിവുഡ് താരസുന്ദരി ദിഷ പഠാനി ആണ് സിനിമയില്‍ സൂര്യയുടെ നായിക. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധാനം. ഛായാഗ്രഹണം വെട്രി പളനിസ്വാമി. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കി സംഭാഷണമെഴുതുന്നു. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം.മിലൻ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
A Man with Power of Fire & a saga of a Mighty Valiant Hero.#Suriya42 Titled as #Kanguva In 10 Languages🔥
In Theatres Early 2024Title video 🔗: https://t.co/xRe9PUGAzP@KanguvaTheMovie @Suriya_offl @DishPatani @directorsiva @ThisIsDSP @StudioGreen2 @UV_Creations @kegvraja pic.twitter.com/0uWXDIMCTM
— Studio Green (@StudioGreen2) April 16, 2023
advertisement
യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2024-ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
April 16, 2023 12:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Suriya 42 | സൂര്യയുടെ 42-ാം ചിത്രം ത്രീഡിയില്‍ ' കങ്കുവാ' ടൈറ്റില്‍ വീഡിയോ പുറത്ത്


