തമിഴ് സൂപ്പര്‍ താരം സൂര്യയെ (Suriya) നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്ത എതര്‍ക്കും തുനിന്തവന്റെ (Etharkkum Thunindhavan) ട്രെയ്ലര് പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളുമായി നിറഞ്ഞാടുന്ന സൂര്യയുടെ പ്രകടനമാണ് ട്രെയ്ലറിന്റെ പ്രധാന ആകര്‍ഷണം. പാണ്ടിരാജ് തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 10ന് ചിത്രം റലീസ് ചെയ്യും.
ശിവകാര്ത്തികേയന് ചിത്രം ഡോക്ടറിലൂടെ ശ്രദ്ധേയായ പ്രിയങ്ക അരുള്‍ മോഹനാണ് ചിത്രത്തിലെ നായിക. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആര്.രത്നവേലും എഡിറ്റിങ് റൂബനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
വിനയ്റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, ദേവദര്‍ശിനി, എം,എസ് ഭാസ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടന് ശിവകാര്ത്തികേയന് സിനിമയില്‍ ഗാനരചയിതാവായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
READ ALSO- Oscar nomination | ഓസ്കർ നോമിനേഷൻ പട്ടികയിൽ നിന്നും ജയ് ഭീം, മരയ്ക്കാർ ചിത്രങ്ങൾ പുറത്ത്
ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സംഗീത സംവിധായകന് ഡി.ഇമ്മാന് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്ന ഏറെ പ്രശംസ നേടിയിരുന്നു. നീണ്ട രണ്ടര വര്‍ഷത്തിന് ശേഷമാണ് സൂര്യയുടെ സിനിമ തിയേറ്ററുകളിലെത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ നാല്‍പ്പതാമത് ചിത്രമാണ് എതര്‍ക്കും തുനിന്തവന്.
അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ സൂര്യയുടെ 'സൂരറൈ പോട്ര്', 'ജയ് ഭീം' എന്നീ രണ്ട് സിനിമകളും ഒടിടി പ്ലാറ്റ് ഫോമുകളിലൂടെയാണ് റിലീസ് ചെയ്തത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര് ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ 'സൂരറൈ പോട്ര്' മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. സുധാ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്തത്. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്ന ചിത്രത്തിലെ സൂര്യയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ഇരുളര്‍ സമുദായത്തിന് വേണ്ടി നീതിക്ക് മുന്നില്‍ പോരാടുന്ന അഡ്വക്കേറ്റ് ചന്ദ്രു എന്ന കഥാപാത്രത്തെയാണ് സൂര്യ ജയ്ഭീമില്‍ അവതരിപ്പിച്ചത്.
Paappan | പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കാക്കിയണിഞ്ഞ് സുരേഷ് ഗോപി; 'പാപ്പന്' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍
പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി(Suresh Gopi). ജോഷി ഒരുക്കുന്ന പാപ്പന് (Paappan) എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്നത്. പൊലീസ് ഗെറ്റപ്പിലുള്ള സുരേഷ് ഗോപിയുടെ ചിത്രം അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. 'എബ്രഹാം മാത്യൂസ് പാപ്പന് ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പന് സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പാപ്പന് അവകാശപ്പെട്ടതാണ്. 'വാഴുന്നോര്‍' ആണ് ഇതിനു മുന്‍പ് സുരേഷ് ഗോപി സോളോ ഹീറോ ആയി വന്ന ജോഷി ചിത്രം.
ഗോകുല്‍ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങി വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. ആദ്യമായാണ് സുരേഷ് ഗോപിയും ഗോകുലും ഒരു സിനിമയില്‍ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.