നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Jai Bhim teaser | ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന നായകനായി സൂര്യ; 'ജയ് ഭീം' ടീസര്‍ പുറത്ത്

  Jai Bhim teaser | ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന നായകനായി സൂര്യ; 'ജയ് ഭീം' ടീസര്‍ പുറത്ത്

  സൂര്യയുടെ കമ്പനിയായ ബാനറായ ടുഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്

  • Last Updated :
  • Share this:
   സൂര്യ(surya)നായകനായി എത്തുന്ന ജയ് ഭീമിന്റെ(Jai Bhim) ടീസര്‍ പുറത്തിറങ്ങി.
   ടി.എസ് ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ അഭിഭാഷകനായാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്.

   ദീപവലി റീലിസായി നവംബര്‍ 2 ന് ചിത്രം റിലീസ് ചെയ്യും. ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന അഭിഭാഷകനായാണ് സൂര്യ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന.

   രജിഷ വിജയന്‍, പ്രകാശ് രാജ്, മണികണ്ഠന്‍, ലിജോമോള്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.സൂര്യയുടെ കമ്പനിയായ ബാനറായ ടുഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

   Vamanan | ഇന്ദ്രൻസ് നായകനാവുന്നു; 'വാമനൻ' ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

   ഇന്ദ്രൻസ് നായകനായി നവാഗതനായ എ. ബി. ബിനിൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'വാമനൻ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
    മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ.ബി., സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയ് ബാബു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

   ഹരീഷ് കണാരൻ, സീമ ജി. നായർ, സിനു സിദ്ധാർഥ്, എ.ബി. അജി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുക. പ്രൊഡ്യൂസർ- രഘു വേണുഗോപാൽ, രാജീവ് വാര്യർ. അരുൺ ശിവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

   സംഗീതം- നിതിൻ ജോർജ്, കല- നിധിൻ എടപ്പാൾ, മേക്കപ്പ്- അഖിൽ ടി. രാജ്, പ്രൊഡക്ഷൻ കൺട്രോളർ- സന്തോഷ് ചെറുപൊയ്ക.

   ഒരു മലയോര ഗ്രാമത്തിൽ ഹോംസ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയായ 'വാമനൻ' ഒരു ഹൊറർ സൈക്കോ ത്രില്ലർ ചിത്രമാണ്. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.


   Also read: നിവിൻ പോളിയുടെ 'കനകം കാമിനി കലഹം' ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങും

   ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളം സിനിമകളുടെ റിലീസിനൊരുങ്ങുന്നു. നിവിൻ പോളി നായകനാകുന്ന 'കനകം കാമിനി കലഹം' ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേൾഡ് പ്രീമിയർ നടത്തുന്ന ആദ്യ മലയാള സിനിമയുടെ പോസ്റ്റർ റിലീസായി.

   രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് 'കനകം കാമിനി കലഹം' (ക.കാ.ക.).

   ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകന്‍ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍. "ഇതൊരു എന്റെര്‍ടെയിനറാണെന്നാണ്. രതീഷ് എന്നോട് സ്‌ക്രിപ്റ്റ് പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഈ കോവിഡ് കാലത്ത് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ഇതെന്നാണ്. ക.കാ.ക. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മ്മമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന്‍ കൊതിച്ച എന്റെര്‍ടെയിനറായിരിക്കും ക.കാ.ക." നിവിന്‍ പോളി പറഞ്ഞു.
   Published by:Jayashankar AV
   First published:
   )}