നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Etharkkum Thunindhavan | 'വാടാ തമ്പി'.. തകര്‍ത്ത് സൂര്യ ; 'എതര്‍ക്കും തുനിന്തവന്‍' ലിറിക്കല്‍ വീഡിയോ പുറത്ത്

  Etharkkum Thunindhavan | 'വാടാ തമ്പി'.. തകര്‍ത്ത് സൂര്യ ; 'എതര്‍ക്കും തുനിന്തവന്‍' ലിറിക്കല്‍ വീഡിയോ പുറത്ത്

  ജി.വി. പ്രകാശും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

  • Share this:
   സൂര്യ (Surya) നായകനായി പുറത്തിറങ്ങുന്ന 'എതര്‍ക്കും തുനിന്തവന്‍' (Etharkkum Thunindhavan) എന്ന ചിത്രത്തിലെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

   'വാടാ തമ്പി'എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വി്ട്ടത്. ജി.വി. പ്രകാശും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

   വീഡിയോയില്‍ ഗാനത്തിനിടക്ക് സൂര്യ ചുവടുവെക്കുന്ന ദൃശ്യങ്ങളും കാണാം.   സൂര്യയുടെ നാല്‍പ്പതാമത്തെ ചിത്രമായ എതിര്‍ക്കും തുനിന്തവന്‍ ഫെബ്രുവരി 4ന് മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും പണ്ടിരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

   Pakalum Pathiravum| കുഞ്ചാക്കോ ബോബനും രജീഷാ വിജയനും ഒന്നിക്കുന്ന 'പകലും പാതിരാവും'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

   അജയ് വാസുദേവ് (Ajay Vasudev)സംവിധാനം ചെയുന്ന ഗോകുലം മൂവീസ് (Gokulam Movies) നിർമിക്കുന്ന 'പകലും പാതിരാവും' (Pakalum Pathiravum) എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ (Title Look Poster) പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും (Kunchacko Boban) രജീഷ വിജയനും (Rajisha Vijayan) ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വാഗമണിൽ പുരോഗമിക്കുകയാണ്.

   നായകസങ്കൽപ്പങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട് കുഞ്ചാക്കോ ബോബൻ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മുട്ടിയെ നായകനാക്കി മൂന്ന് ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സംവിധായകനാണ് അജയ് വാസുദേവ്. പൂർണമായും ത്രില്ലർ സിനിമയായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ യു മോഹൻ, ദിവ്യദർശൻ, സീത, അമൽ നാസർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

   നിഷാദ് കോയയുടേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ. സംഗീതം - സ്റ്റീഫൻ ദേവസ്സ, ഗാനങ്ങൾ - സുജേഷ് ഹരി. ഫായിസ് സിദ്ദിഖാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - റിയാസ് ബദർ. കലാസംവിധാനം- ജോസഫ് നെല്ലിക്കൽ.കോസ്റ്റ്യും ഡിസൈൻ.- ഐഷാ സഫീർ സേട്ട്. മേക്കപ്പ് -ജയൻ പൂങ്കുളം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മനേഷ് ബാലകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉനൈസ്, എസ്. സഹസംവിധാനം - അഭിജിത്ത്, ഷഫിൻ സുൾഫിക്കർ, സതീഷ് മോഹൻ, ഹുസൈൻ, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട്.

   ഓഫീസ് നിർവഹണം - രാഹുൽ പ്രേംജി, അർജുൻ രാജൻ, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - ജിസൻ പോൾ പ്രൊഡക്ഷൻ കൺട്രോളർ, സുരേഷ് മിത്രക്കരി, പ്രൊജക്റ്റ് ഡിസൈനർ - ബാദ്ഷ, കോ- പ്രൊഡ്യുസേർസ് - ബൈജു ഗോപാലൻ - വി സി പ്രവീൺ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.
   Published by:Jayashankar AV
   First published: