നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Jai Bhim | രാജാക്കണ്ണിന്റെ ഭാര്യയ്ക്ക് 10 ലക്ഷം കൈമാറി സൂര്യ; സൂര്യയുടെ ചെന്നൈയിലെ വീടിന് കനത്തസുരക്ഷ ഏര്‍പ്പെടുത്തി

  Jai Bhim | രാജാക്കണ്ണിന്റെ ഭാര്യയ്ക്ക് 10 ലക്ഷം കൈമാറി സൂര്യ; സൂര്യയുടെ ചെന്നൈയിലെ വീടിന് കനത്തസുരക്ഷ ഏര്‍പ്പെടുത്തി

  സൂര്യ നേരിട്ട്പങ്കെടുത്ത ചടങ്ങില്‍ സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനാണ് നിര്‍മാണ കമ്പനിക്ക് വേണ്ടി തുക കൈമാറിയത്.

  • Share this:
   ചെന്നൈ: സൂര്യ നായകനായ 'ജയ് ഭീം' സിനിമയുടെ പ്രമേയത്തിന് പ്രചോദനമായ ലോക്കപ്പ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജക്കണ്ണിന്റെ ഭാര്യ പാര്‍വതിക്ക് സിനിമയുടെ നിര്‍മ്മാതാക്കള്‍ 10 ലക്ഷം കൈമാറി. സൂര്യയുടെ ഭാര്യയയും നടിയുമായ ജ്യോതികയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മിച്ചത്.

   സൂര്യ നേരിട്ട്പങ്കെടുത്ത ചടങ്ങില്‍ സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനാണ് നിര്‍മാണ കമ്പനിക്ക് വേണ്ടി തുക കൈമാറിയത്. അതേസമയം സിനിമയില്‍ വണിയാര്‍ സമുദായത്തിന് അപകീര്‍ത്തികരമായ രംഗങ്ങളുണ്ടെന്ന്ആരോപിച്ച് സമുദായ നേതൃത്വം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സൂര്യയുടെ ചെന്നൈയിലെ വീടിന് കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

   ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് അഞ്ചു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ സൂര്യയ്ക്കും, സംവിധായകന്‍ ടി ജെ ജ്ഞാനനേലിനും വണ്ണിയാര്‍ സംഘം സംസ്ഥാന പ്രസിഡന്റ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

   Also Read-Jai Bhim | സൂര്യയുടെ ജയ് ഭീമും 1993ലെ തമിഴ്നാട് കടലൂർ സംഭവവും തമ്മിലുള്ള ബന്ധമെന്ത്? സിനിമയ്ക്ക് ഇതിവൃത്തമായ സംഭവപരമ്പര

   നോട്ടീസ് ലഭിച്ച് ഏഴുദിവസത്തിനകം അഞ്ചുകോടി രൂപ കൈമാറണമെന്നാണ് ആവശ്യം. രാജാകണ്ണിനെ പീഡിപ്പിക്കുന്ന പോലീസ്‌കാരനെ വണ്ണിയാര്‍ ജാതിയില്‍പ്പെട്ടയാളാക്കി അവതരിപ്പിച്ചു. എന്നാല്‍ യഥാര്‍ഥ സംഭവത്തില്‍ പോലീസുകാരന്‍ ക്രിസ്ത്യാനിയായ ആന്റണിസാമി ആണ്.

   സിനിമയില്‍ ബോധപൂര്‍വം വണ്ണിയാര്‍ സംഘത്തിന്റെ ചിഹ്നമുള്ള കലണ്ടര്‍ ഉപയോഗിക്കുകയും സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് നോട്ടീസില് പറയുന്നത്.

   Also Read-Jai Bhim| സൂര്യയുടെ 'ജയ് ഭീമും' തമിഴ്നാട്ടിലെ സിപിഎമ്മും തമ്മിൽ എന്തു ബന്ധം? സിനിമ പറയുന്നത് നടന്ന കാര്യം

   സൂര്യയുടെ ഭാര്യകൂടിയായ നടി ജ്യോതിക, സൂര്യയുടെയും ജ്യോതികയുടെയും നിര്‍മാണക്കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, ആമസോണ്‍ പ്രൈം പ്രതിനിധി എന്നിവര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന അഭിഭാഷകനായാണ് സൂര്യ ചിത്രത്തില്‍ എത്തിയത്.
   Published by:Jayesh Krishnan
   First published:
   )}