നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput Case| മയക്കുമരുന്ന് കേസിൽ 'വമ്പൻമാർക്കായി' അന്വേഷവുമായി നാർകോട്ടിക്സ് കൺട്രോള്‍ ബ്യൂറോ

  Sushant Singh Rajput Case| മയക്കുമരുന്ന് കേസിൽ 'വമ്പൻമാർക്കായി' അന്വേഷവുമായി നാർകോട്ടിക്സ് കൺട്രോള്‍ ബ്യൂറോ

  കേസിന് അന്താരാഷ്ട്ര, അന്തർ സംസ്ഥാന ബന്ധങ്ങൾ ഉണ്ടോയെന്നും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പരിശോധിക്കുന്നുണ്ട്.

  sushant and rhea

  sushant and rhea

  • Share this:
   മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ( എൻസിബി) വമ്പൻമാർക്കായി തെരച്ചിൽ നടത്തുന്നതായി ഔദ്യോഗിക വൃത്തങ്ങൾ. കേസിന് അന്താരാഷ്ട്ര, അന്തർ സംസ്ഥാന ബന്ധങ്ങൾ ഉണ്ടോയെന്നും എൻസിബി പരിശോധിക്കുന്നുണ്ട്.

   നടി റിയ ചക്രബർത്തിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എൻഫോഴ്സ്മെന്റ് അറിയിച്ചതിനെ തുടർന്നാണ് എൻസിബി കേസിൽ മയക്കു മരുന്ന് ആംഗിൾ അന്വേഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തി, സുശാന്തിന്റെ വീടിന്റെ മാനേജർ സാമുവൽ മിരാൻഡ, സുശാന്തിന്റെ വീട്ടു ജോലിക്കാരൻ വീ​ട്ടു​ജോ​ലി​ക്കാ​ര​ന്‍ ദീ​പേ​ഷ് സാ​വ​ന്ത് എന്നിവരെ എൻസിബി അറസ്റ്റ് ചെയ്തത്.

   മയക്കു മരുന്ന് കേസിലെ ബന്ധത്തെ കുറിച്ച് വ്യക്തമായി അറിയാൻ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും എൻസിബി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്നാണ് എൻസിബി പ്രതീക്ഷിക്കുന്നത്. പുതിയ പേരുകൾ വെളിപ്പെടുത്തുകയാണെങ്കിൽ അവരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് എൻസിബി വ്യക്തമാക്കി.   കേസിൽ അറസ്റ്റിലായ ഷോവിക് ചക്രബർത്തി, സാമുവൽ മിരാൻഡ എന്നിവരെ കൂടുതൽ ചോദ്യം ചെയ്യലിനായി എൻസിബി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. സെപ്തംബര്‍ 9 വരെയാണ് ഇവരെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. അതേസമയം കേസിൽ റിയയെയും സഹോദരനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും എൻസിബി ആലോചിക്കുന്നുണ്ട്.
   Published by:Gowthamy GG
   First published:
   )}