ന്യൂഡൽഹി: നടി റിയ ചക്രവർത്തിക്കെതിരെ സുശാന്ത് സിംഗ് രജ്പുതിന്റെ പിതാവ് പാട്നയിൽ എഫ്‌ഐആർ ഫയൽ ചെയ്തതിന് തൊട്ടുപിന്നാലെ അന്വേഷണം മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ സുപ്രീം കോടതിയിൽ ഹർജി നൽകി. റിയയുടെ അഭിഭാഷകനായ സതീഷ് മനേഷിന്ദെ ഇക്കാര്യം സ്ഥിരീകരിച്ചു.
റിയക്കെതിരെയും റിയയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറ് പേർക്കെതിരെയുമാണ് സുശാന്തിന്റെ പിതാവ് കൃഷ്ണ കുമാർ സിംഗ് ചൊവ്വാഴ്ച ബിഹാർ പൊലീസിൽ എഫ്‌ഐആർ സമർപ്പിച്ചത്. സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ ബിഹാർ പൊലീസ് നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നും റിയയുടെ ഹർജിയിലുണ്ട്.
ജൂലൈ 25ന് സുശാന്തിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാട്ന പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചു, സാമ്പത്തികമായി ദുരുപയോഗം ചെയ്തു എന്നതടക്കം നിരവധി ആരോപണങ്ങളാണ് സുശാന്തിന്റെ പിതാവ് റിയയ്ക്കെതിരെ നടത്തിയിരിക്കുന്നത്.
TRENDING:SushantSinghRajput| നടി റിയ ചക്രബർത്തി സുശാന്തിനെ പീഡിപ്പിച്ചിരുന്നു; അങ്കിത ലോഖണ്ഡേയുടെ മൊഴി
[PHOTO]Balabhaskar death|വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു
[NEWS]Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്
[PHOTO]നിലവിൽ മുംബൈ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ ഈ അന്വേഷണത്തിൽ സുശാന്തിന്റെ കുടുംബം തൃപ്തരല്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകനായ വികാസ് സിംഗ് പറഞ്ഞു. ഇതിനെ തുടർന്നാണ് ബിഹാർ പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
2019 മെയ് മുതലാണ് റിയ സുശാന്തുമായി ചങ്ങാത്തത്തിലായതെന്നും സുശാന്തിന്റെ സിനിമയിലെ ബന്ധങ്ങൾ ഉപയോഗിച്ച് റിയ നേട്ടമുണ്ടാക്കാൻ ശ്രമിച്ചുവെന്നും സുശാന്തിന്റെ പിതാവ് ആരോപിച്ചു. സുശാന്തിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 15 കോടിയുടെ നിക്ഷേപം ട്രാൻഫർ ചെയ്തതിനെ കുറിച്ചും അന്വേഷിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
സുശാന്തിനെ കുടുംബത്തിൽ നിന്ന് അകറ്റിയത് റിയയാണെന്നും പിതാവ് പറയുന്നു. ജൂൺ 14നാണ് സുശശാന്തിനെ മുംബൈയിലെ അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.