• HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput| 'സുശാന്ത് കഴിവുള്ള നടൻ; അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം മുഴുവൻ തിരിച്ചറിയപ്പെടുംമുമ്പ് മരിച്ചു'; സുപ്രീംകോടതി

Sushant Singh Rajput| 'സുശാന്ത് കഴിവുള്ള നടൻ; അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം മുഴുവൻ തിരിച്ചറിയപ്പെടുംമുമ്പ് മരിച്ചു'; സുപ്രീംകോടതി

ന്യായമായ,നിഷ്പക്ഷമായ അന്വേഷണം കാലത്തിൻറെ ആവശ്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി

sushant and rhea

sushant and rhea

  • Last Updated :
  • Share this:
    ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മുംബൈ പൊലീസിൽ നിന്ന് സിബിഐക്ക് കൈമാറണമെന്ന ബിഹാർ സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരിക്കുകയാണ്. ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്യാൻ മഹാരാഷ്ട്ര സർക്കാരിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

    സുശാന്ത് സിംഗ് രാജ്പുത് പ്രഗത്ഭനായ നടനാണെന്ന് ബെഞ്ച് വ്യക്തമാക്കി. അദ്ദേഹത്തിൻറെ പ്രാഗത്ഭ്യം മുഴുവൻ തിരിച്ചറിയപ്പെടുന്നതിന് മുമ്പ് തന്നെ അദ്ദേഹം അന്തരിച്ചുവെന്നും കോടതി പറഞ്ഞു.

    അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും അന്വേഷണത്തിന്റെ ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അന്വേഷണത്തിലൂടെ എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിക്കാൻ കഴിയും. ന്യായമായ,നിഷ്പക്ഷമായ അന്വേഷണം കാലത്തിൻറെ ആവശ്യമാണ്- കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് കോടതി വ്യക്തമാക്കി.

    കോടതി ഉത്തരവിട്ട അന്വേഷണമായതിനാൽ മഹാരാഷ്ട്ര സർക്കാർ ഉത്തരവുകൾ പാലിക്കണമെന്നും മുംബൈ പൊലീസ് ഇതുവരെ നടത്തിയ അന്വേഷണ നടപടികളെക്കുറിച്ച്, ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്നും 35 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കുന്നു.



    പട്നയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐ‌ആർ മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടി റിയ ചക്രബർത്തി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ജൂൺ 14 നാണ് സുശാന്ത് സിംഗ് രാജ്പുതിനെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
    Published by:Gowthamy GG
    First published: