ബോളിവുഡ് താരം
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നടി
റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവിക്കിനെ നാർകോട്ടിക് ബ്യൂറോ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കിർതി. ട്വിറ്ററിലൂടെയാണ് ശ്വേതയുടെ പ്രതികരണം.
സത്യത്തിന്റെ പാതയിലൂടെ ഞങ്ങളെ നയിച്ചതിന് ദൈവത്തിന് നന്ദി എന്നായിരുന്നു ശ്വേതയുടെ പ്രതികരണം. #JusticeForSushantSinghRajput #GreatStartNCB #Warriors4SRR #Flag4SSR എന്നീ ഹാഷ് ടാഗുകളിലാണ് ശ്വേതയുടെ ട്വീറ്റ്. റിയയുടെ സഹോദരൻ അറസ്റ്റിലായ വാർത്തയ്ക്കൊപ്പമാണ് ശ്വേതയുടെ ട്വീറ്റ്.
വെള്ളിയാഴ്ചയാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്സ് ബ്യൂറോ റിയയുടെ സഹോദരൻ
ഷോവിക് ചക്രബർത്തിയെ അറസ്റ്റ് ചെയ്തത്. ഷോവിക്കിനെ കൂടാതെ സുശാന്തിന്റെ മാനോജറായിരുന്ന സാമുവൽ മിറാൻഡയെയും അറസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്തതിനും വിൽപ്പന നടത്തിയതിനുമാണ് അറസ്റ്റ്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു സുശാന്തിന്റെ കുടുംബം ഉന്നയിച്ചത്. കേസ് വിവിധ ആംഗിളുകളിൽ അന്വേഷിക്കുന്നുണ്ട്. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് പുറമെ എൻഫോഴ്സ്മെൻറും സിബിഐയും കേസിൽ അന്വേഷണം നടത്തുന്നുണ്ട്.
മയക്കു മരുന്ന് കേസിലെ വിവിധ വകുപ്പുകൾ പ്രകാരം ഷോവിക്കിനെതിരെയും സാമുവൽ മിരാൻഡയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയും എൻഫോഴ്സ്മെന്റും രജിസ്റ്റർ ചെയ്ത കേസുകളിലും ഷോവിക്കും മിരാന്ഡയും പ്രതികളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.