Sushant Singh Rajput found dead | സുശാന്ത് സിംഗ് മരണം മുൻ മാനേജരുടെ മരണത്തിന് നാലു നാളിനു ശേഷം
സുശാന്തിന്റെയും ദിഷയുടെയും മരണങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കും

Disha Sushanth
- News18 Malayalam
- Last Updated: June 14, 2020, 4:08 PM IST
മുംബൈ: യുവ നടൻ സുഷാന്ത് സിങ്ങ് രജ്പുതിന്റെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. സുഷാന്ത് ജീവനൊടുക്കിയെന്ന് വിശ്വാസിക്കാൻ തന്നെ പലർക്കും സാധിക്കുന്നില്ല. എന്നാൽ നാലുദിവസങ്ങൾക്ക് മുമ്പ് സുഷാന്തിന്റെ മുൻ മാനേജർ ദിഷ സാലിയനെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇതും ആത്മഹത്യാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുശാന്തിന്റെയും ദിഷയുടെയും മരണങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇരുവരും തമ്മിൽ സാമ്പത്തികമോ അല്ലാതെയോ ഏതെങ്കിലും തരത്തുലുള്ള ഇടപാടുകൾ ഉണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിയ്ക്കും. ഇതുമായി ബന്ധപ്പെട്ട് സുഷാന്തിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ഉടൻ തന്നെ ചോദ്യം ചെയ്യും എന്നാണ് വിവരം.
സുഷാന്ത് സിംഗ് രാജ്പുതിനെ (34) മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചയോടെ ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ചില സുഹൃത്തുക്കളാണ് മൃതദേഹം ആദ്യമായി കണ്ടതെന്നാണ് സൂചന. വാതിൽ തുറക്കാത്തതിനെ തുടർന്ന് തകർത്ത് അകത്തു കയറിയപ്പോൾ തൂങ്ങി നിൽക്കുന്ന നിലയിൽ സുഷാന്തിനെ കണ്ടെത്തുകയായിരുന്നു. താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.
TRENDING:Sushant Singh Rajput Found Dead | സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യ; ഞെട്ടലിൽ ബോളിവുഡ് [NEWS]കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]
ഏക്ത കപൂറിന്റെ 'പവിത്ര റിഷ്ത' എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സുഷാന്ത് 'കയ്പോചെ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്.
ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരം ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതം ആസ്പദമാക്കിയ 'എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി'യിലൂടെ ബോളിവുഡിലെ മുൻനിര താരങ്ങളിലൊരാളായി. ശ്രദ്ധ കപൂറിന്റെ നായകനായെത്തിയ ചിഛോറെയാണ് സുഷാന്തിന്റെതായി അവസാനം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം.