നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput Case | സുശാന്ത് സിംഗ് രാജ്പുതിന് നീതി തേടി സഹോദരി; പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യം

  Sushant Singh Rajput Case | സുശാന്ത് സിംഗ് രാജ്പുതിന് നീതി തേടി സഹോദരി; പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യം

  സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉയർന്നു വരുന്നുണ്ട്. കാമുകിയായ റിയാ ചക്രവർത്തിക്കെതിരെയാണ് താരത്തിന്‍റെ കുടുംബം പരാതി നൽകിയിരിക്കുന്നത്. എന്നാൽ‌ റിയയെ ഇവർ മനപൂർവ്വം കുടുക്കാൻ ശ്രമിക്കുന്നുവെന്നാണ് മറുഭാഗത്ത് നിന്നുയരുന്ന ആരോപണം

  Sushant Singh Rajput with Shweta Singh

  Sushant Singh Rajput with Shweta Singh

  • Share this:
   മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം സംബന്ധിച്ചുയരുന്ന വിവാദങ്ങളിൽ പ്രധാനമന്ത്രിയുടെ ഇടപെടണമെന്ന് ആവശ്യം. താരത്തിന്‍റെ സഹോദരി ശ്വേത സിംഗ് ആണ് ഇക്കാര്യം അഭ്യർഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ കുടുംബത്തോടൊപ്പം യുഎസിൽ കഴിയുകയാണ് ശ്വേത. തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രധാനമന്ത്രിയോട് അഭ്യർഥന നടത്തിയിരിക്കുന്നത്.

   സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉയർന്നു വരുന്നുണ്ട്. കാമുകിയായ റിയാ ചക്രവർത്തിക്കെതിരെയാണ് താരത്തിന്‍റെ കുടുംബം പരാതി നൽകിയിരിക്കുന്നത്. എന്നാൽ‌ റിയയെ ഇവർ മനപൂർവ്വം കുടുക്കാൻ ശ്രമിക്കുന്നുവെന്നാണ് മറുഭാഗത്ത് നിന്നുയരുന്ന ആരോപണം. ആ സാഹചര്യത്തിൽ കൂടിയാണ് സുശാന്തിന്‍റെ സഹോദരി പ്രധാനമന്ത്രിയുടെ ഇടപെടൽ അഭ്യര്‍ഥിച്ചിരിക്കുന്നത്.
   TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർ[NEWS]
   'പ്രിയപ്പെട്ട സർ, നിങ്ങൾ സത്യത്തിനൊപ്പമേ നിൽക്കു എന്നാണ് എന്‍റെ ഹൃദയം പറയുന്നത്.. ഞങ്ങൾ വളരെ സാധാരണ കുടുംബത്തിൽ നിന്നുള്ളവരാണ്.. ഒരു ഗോഡ്ഫാദർ പോലും ഇല്ലാതെയാണ് എന്‍റെ സഹോദരൻ ബോളിവുഡിലെത്തിയത്.. ഇപ്പോഴും ഞങ്ങൾക്ക് അങ്ങനെയാരുമില്ല.. ആ സാഹചര്യത്തിൽതെളിവുകൾ വളച്ചൊടിക്കാതെ എല്ലാക്കാര്യങ്ങളും നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനായി ഈ കേസ് അങ്ങയുടെ ശ്രദ്ധയിൽ വരണമെന്ന് അഭ്യർഥിക്കുകയാണ്.. നീതി നിലനിർത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.. ശ്വേത ഇൻസ്റ്റ കുറിപ്പിൽ അഭ്യർഥിക്കുന്നു.

   'ഞാൻ സുശാന്ത് സിംഗ് രാജ്പുതിന്‍റെ സഹോദരിയാണ്.. നിലവിലെ കേസുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും അടിയന്തിരമായി പരിശോധിക്കണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്.. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾ വിശ്വസിക്കുന്നു.. നീതി പ്രതീക്ഷിക്കുന്നു... പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്‍റെയും ഓഫീസിനെയും ടാഗ് ചെയ്ത് ശ്വേത കുറിച്ചു.
   ഇക്കഴിഞ്ഞ ജൂൺ 14നാണ് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
   Published by:Asha Sulfiker
   First published:
   )}