നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput | സുശാന്തിന്റെ സഹോദരിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അപ്രത്യക്ഷമായി

  Sushant Singh Rajput | സുശാന്തിന്റെ സഹോദരിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അപ്രത്യക്ഷമായി

  Sushant Singh Rajput's sister Shweta Singh Kirti has deleted her social media profiles | സുശാന്ത് സിംഗിന്റെ മരണത്തെ തുടർന്നുള്ള ദുരൂഹതകൾ വിട്ടൊഴിയുന്നില്ല

  സുശാന്ത് സിംഗ് രജ്പുത്

  സുശാന്ത് സിംഗ് രജ്പുത്

  • Share this:
   സുശാന്ത് സിംഗിന്റെ മരണത്തെ തുടർന്നുള്ള ദുരൂഹതകൾ വിട്ടൊഴിയുന്നില്ല. സുശാന്തിന്റെ സഹോദരി ശ്വേതാ സിംഗ് കീർത്തിയുടെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പ്രൊഫൈലുകൾ ഡിലീറ്റ് ചെയ്തിരിക്കുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച സുശാന്തിന്റെ ചിതാഭസ്മ നിമഞ്ജന കർമ്മം നടക്കുമ്പോഴും പ്രൊഫൈൽ സജീവമായിരുന്നു. എന്നാലിപ്പോൾ പ്രൊഫൈലിന്റെ പേരല്ലാതെ മറ്റൊന്നും കാണാൻ കഴിയില്ല.

   അനുജനുവേണ്ടി സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പ് ശ്വേത പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം സുശാന്തിനായി എഴുതിയ കത്തും ഉണ്ടായിരുന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തു.

   Also read: RIP Sachy | 'സച്ചിയേട്ടാ, കണ്ണമ്മയെ നിങ്ങൾ കരയിച്ചു': നടി ഗൗരി നന്ദയുടെ ഹൃദയകാരിയായ കുറിപ്പ്

   കഴിഞ്ഞ ഞായറാഴ്ച രാവിലെ മുംബൈയിലെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ സുശാന്തിനെ കണ്ടെത്തുകയായിരുന്നു. അമേരിക്കയിലുള്ള സഹോദരി ശ്വേത മരണവിവരമറിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

   സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. സുശാന്തിന്റെ സ്റ്റാഫ്, കുടുംബം, സുഹൃത്തുക്കൾ, സിനിമാ മേഖലയിലെ പരിചയക്കാർ തുടങ്ങിയവരെ ചോദ്യം ചെയ്യാനാരംഭിച്ചു.

   പോലീസ് നിർദ്ദേശപ്രകാരമാണ് ശ്വേത ഫേസ്ബുക് പ്രൊഫൈലുകൾ നീക്കിയതെന്ന് സോഷ്യൽ മീഡിയയിൽ ചിലർ സംശയമുയർത്തുന്നു.
   Published by:user_57
   First published:
   )}