നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Radhe Shyam Movie | 'സ്വപ്ന ദൂരമേ '.. പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം പുറത്ത്

  Radhe Shyam Movie | 'സ്വപ്ന ദൂരമേ '.. പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം പുറത്ത്

  തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്

  • Share this:
   പ്രേക്ഷകര്‍ക്ക് പ്രണയാനുഭവം നല്‍കി പ്രഭാസ് (Prabhas) ചിത്രം രാധേശ്യാമിലെ (Radhe Shyam) പുതിയ ഗാനം എത്തി. ' സ്വപ്ന ദൂരമേ ' എന്ന ഗാനമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

   നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന ചിത്രത്തിലെ സൂപ്പര്‍ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. ജോ പോളിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം നല്‍കിയിരിക്കുന്നത്

   പ്രഭാസും പൂജ ഹെഡ്‌ഗെ യും പ്രണയ ജോഡികളായി അഭിനയിക്കുന്ന ചിത്രത്തിലെ ഗാനം ഇരു കൈയും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. ടി - സീരിയസിന്റെ മലയാളം യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

   Kaduva Movie | കൈമുറിഞ്ഞ ചിത്രവുമായി പൃഥ്വിരാജ് ; 'കടുവ'യിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ച് താരം

   നേരത്തെ പുറത്തിറക്കിയ ഗാനത്തിനും വന്‍ വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. പ്രഭാസിന്റെ ലോകമെമ്പാടുമുള്ള ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 14 ന് തിയറ്ററുകളിലെത്തും.

   Night Drive trailer | അന്ന ബെന്നും റോഷന്‍ മാത്യുവും ; ത്രില്ലടിപ്പിച്ച് നൈറ്റ് ഡ്രൈവ് ട്രെയിലര്‍

   കൈനോട്ടക്കാരനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്.

   യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.


   തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.


   Minnal Murali | 'രാവില്‍..', 'മിന്നല്‍ മുരളി'യിലെ പുതിയ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

   അമാനുഷിക ശക്തി ഉപയോഗിച്ച് തിന്മക്കെതിരെ പൊരുതി ലോകത്തെ രക്ഷിക്കുക - അത്തരം ഒരു സൂപ്പര്‍ ഹീറോയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക? 'മിന്നല്‍ മുരളി' -(Minnal Murali) ഈ വര്‍ഷം മലയാള സിനിമകളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ്.

   'മിന്നല്‍ മുരളി' യുെട പ്രമോഷണല്‍ വീഡിയോകള്‍ ഓണ്‍ലൈനില്‍ വലിയ തരംഗമാണ് ഉണ്ടാക്കിയത്. ഇപോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

   'രാവില്‍' എന്ന് തുടങ്ങുന്ന ഗാനമാണ് പുതുതായി പുറത്തിറങ്ങിയിരിക്കുന്നത്. പ്രദീപ് കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്താണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

   ഗുരു സോമസുന്ദരം, ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം 'മിന്നല്‍ മുരളി' എന്ന അമാനുഷികനായി ടൊവിനോ തോമസ് അഭിനയിക്കുന്നു ഈ സൂപ്പര്‍ ഹീറോ ചിത്രത്തില്‍.

   വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് (സോഫിയ പോള്‍) നിര്‍മ്മിച്ച് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഈ സൂപ്പര്‍ ഹീറോ ചിത്രം 2021 ഡിസംബര്‍ 24-ന് നെറ്റ്ഫ്‌ലിക്‌സില്‍ മാത്രമായി ലോകമെമ്പാടും പ്രീമിയര്‍ ചെയ്യും.

   മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
   Published by:Jayashankar AV
   First published: