നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വെടിയുതിർക്കുന്നത് കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല; സ്വര ഭാസ്കർ പുതിയ ചിത്രത്തിനായി കഠിന പരിശ്രമത്തിലാണ്

  വെടിയുതിർക്കുന്നത് കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല; സ്വര ഭാസ്കർ പുതിയ ചിത്രത്തിനായി കഠിന പരിശ്രമത്തിലാണ്

  Swara Bhaskar posts video of doing gunfire |

  സ്വരാ ഭാസ്കർ

  സ്വരാ ഭാസ്കർ

  • Share this:
   അടുത്ത വെബ് സീരീസായ 'ഫ്ലെഷിന്' വേണ്ടി തോക്ക് കയ്യിലെടുക്കുകയാണ് നടി സ്വര ഭാസ്കർ. പൊലീസുകാരിയുടെ കഥാപാത്രം അവതരിപ്പിക്കുന്നതിനായി ഇവർ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.

   അടുത്തിടെ പോസ്റ്റ് ചെയ്ത ചില സോഷ്യൽ മീഡിയ ചിത്രങ്ങളിൽ സ്വര ഷൂട്ടിങ്ങിനു പിന്നിലെ ചില രംഗങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. തോക്ക് കൊണ്ട് വെടിയുതിർക്കുന്ന രംഗമാണ് സ്വര ഇവിടെ പോസ്റ്റ് ചെയ്യുന്നത്. വെടിയുതിർക്കുന്ന ശബ്ദംകൊണ്ട് സംഭവിക്കുന്ന കാതടപ്പിക്കുന്ന വേദനയിലൂടെയും സ്വരം കടന്നുപോകുന്നുണ്ട്. ഇത്രയും നാളത്തെ ചിത്രങ്ങൾ പോലെ അല്ല ഇത്. 'ഫ്ലെഷിൽ' സ്വരയ്‌ക്കു ഒട്ടേറെ ആക്ഷൻ രംഗങ്ങൾ ഉണ്ടാകും.

   കുട്ടികളെ വരെ ഉൾപ്പെടുത്തിയ മനുഷ്യക്കടത്തിന്റെ ഇരുണ്ട യാഥാർഥ്യം നമ്മൾ ചെയ്യുന്ന സാങ്കല്പിക കലാസൃഷ്‌ടിയിലൂടെ ലോകത്തിന് മുൻപിൽ തുറന്നുകാട്ടിക്കൊണ്ടേയിരിക്കണം. ഫ്ലെഷിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർഥ്യം തോന്നുന്നു എന്ന് സ്വര.




   അക്ഷയ് ഒബ്‌റോയ്, വിദ്യ മാൽവാടെ, മഹിമ മഖ്‌വാന എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും. ഡാനിഷ് അസ്‌ലം സംവിധാനം ചെയ്യുന്ന സീരീസിന്റെ രചന പൂജ ലധാ സുർത്തിയാണ്. ഇറോസ് നൗവിൽ ഓഗസ്റ്റ് 21 മുതൽ പ്രദർശനം ആരംഭിക്കും.

   വീരേ ഡി വെഡ്ഡിങ് ആണ് സ്വര വേഷമിട്ട് തിയേറ്ററിൽ റിലീസായ ഏറ്റവും ഒടുവിലത്തെ ചിത്രം. 'ഷിയർ ഖൊർമ്മ' എന്ന അടുത്ത ചിത്രം ഹോമോസെക്ഷ്വാലിറ്റി പ്രമേയമായ സിനിമയാണ്. ഏപ്രിലിൽ ലണ്ടനിൽ വച്ച് ആദ്യ പ്രദർശനം നടത്താനിരിക്കവെയാണ് കോവിഡ് നിയന്ത്രണങ്ങൾ കടന്നുവന്നത്.
   First published: