നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • മുപ്പത് വയസ്സ് തികഞ്ഞപ്പോൾ കേക്ക് മുറിച്ചത് 25 വയസ്സെന്ന് എഴുതി; പ്രായം കുറച്ചു പറഞ്ഞിരുന്നതിനെ കുറിച്ച് സ്വര ഭാസ്കർ

    മുപ്പത് വയസ്സ് തികഞ്ഞപ്പോൾ കേക്ക് മുറിച്ചത് 25 വയസ്സെന്ന് എഴുതി; പ്രായം കുറച്ചു പറഞ്ഞിരുന്നതിനെ കുറിച്ച് സ്വര ഭാസ്കർ

    നാല് വർഷം തുടർച്ചയായി പ്രായം 28 എന്നായിരുന്നു എല്ലാവരോടും പറഞ്ഞിരുന്നത്.

    Swara Bhasker

    Swara Bhasker

    • Share this:
      സിനിമാതാരങ്ങൾക്ക് മാത്രമല്ല, ഒട്ടുമിക്ക എല്ലാ മനുഷ്യർക്കും യഥാർത്ഥ പ്രായം പുറത്തു പറയാൻ അൽപ്പം മടിയാണ്. ശരിയായ വയസ്സിനേക്കാൾ അൽപ്പം കുറച്ച് പറയുന്നവരായിരിക്കും പലരും. തനിക്കും അങ്ങനെയൊരു കാലം ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി സ്വര ഭാസ്കർ. കോസ്മോപൊളിറ്റൻ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രായം കുറച്ച് പറഞ്ഞിരുന്നതിനെ കുറിച്ച് നടി തുറന്നു പറയുന്നത്.

      നാല് വർഷം തുടർച്ചയായി പ്രായം 28 എന്നായിരുന്നു എല്ലാവരോടും പറഞ്ഞിരുന്നത്. ആർക്കും അത് മനസ്സിലായതുമില്ല. മുപ്പതാം പിറന്നാളിന് കേക്ക് മുറിച്ചപ്പോൾ അതിൽ 25 വയസ്സ് എന്നാണ് എഴുതിയിരുന്നത്. എന്നാൽ പിന്നീട് എല്ലാവരോടും യഥാർത്ഥ പ്രായം പറയുകയായിരുന്നു.

      മുപ്പതാം പിറന്നാളിന് 25 വയസ്സ് എന്നെഴുതിയ മനോഹരമായ കേക്ക് ആയിരുന്നു മുറിച്ചത്. പിന്നീട് താൻ തന്നെ എല്ലാവരോടും ഇതിനെ കുറിച്ച് തുറന്നു പറഞ്ഞു. എല്ലാവരോടും സത്യം പറയുമായിരുന്നെങ്കിൽ പിന്നെന്തിന് ഇതൊക്കെ ചെയ്തുകൂട്ടി എന്നായിരുന്നു സുഹൃത്തുക്കൾ ചോദിച്ചത്. നേരാംവണ്ണം നുണയെങ്കിലും പറയാൻ ശ്രമിക്കൂ എന്നാണ് അവർ പറഞ്ഞത്. 32 വയസ്സുകാരിയായ സ്വര ഭാസ്കർ പറയുന്നു.
      You may also like: 'കസബിന് പോലും ഇത്തരമൊരു മാധ്യമ വേട്ട നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല'; റിയയെ പിന്തുണച്ച് വീണ്ടും സ്വര ഭാസ്കർ

      ബോളിവുഡിൽ നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ഏറെ വിവാദങ്ങൾ നേരിട്ട നടിയാണ് സ്വര ഭാസ്കർ. സുശാന്ത് രജ്പുത്തിന്റെ മരണത്തിൽ കാമുകി റിയ ചക്രബർത്തിക്കൊപ്പം പരസ്യമായി നിന്നിരുന്നു. റിയയ്ക്കെതിരെ കടുത്ത ആക്രമണവും മാധ്യമവിചാരണയുമാണ് നടക്കുന്നതെന്ന് സ്വര ഭാസ്കർ തുറന്നടിച്ചിരുന്നു.

      കരീന കപൂർ, സോനം കപൂർ എന്നിവർക്കൊപ്പം വീരേ ഡീ വെഡ്ഡിങ്ങാണ് സ്വര ഭാസ്കറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങാനുള്ള ബാഗ് ബീനി ബാഗ് ആണ് പുതിയ ചിത്രം.
      Published by:Naseeba TC
      First published: