• HOME
 • »
 • NEWS
 • »
 • film
 • »
 • ഏത് ചിത്രം പങ്കുവച്ചാലും കമന്റിൽ 'വീരേ ഡി വെഡ്ഡിംഗി'ലെ സ്വയംഭോഗ രംഗം‍; സൈബർ ആക്രമണങ്ങളെക്കുറിച്ച് സ്വരാ ഭാസ്‌കർ

ഏത് ചിത്രം പങ്കുവച്ചാലും കമന്റിൽ 'വീരേ ഡി വെഡ്ഡിംഗി'ലെ സ്വയംഭോഗ രംഗം‍; സൈബർ ആക്രമണങ്ങളെക്കുറിച്ച് സ്വരാ ഭാസ്‌കർ

2018ലെ 'വീരേ ഡി വെഡ്ഡിംഗ്' എന്ന സിനിമയിലെ ഒരു രംഗവുമായി ട്രോളര്‍മാര്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ എങ്ങനെ ബന്ധിപ്പിക്കുന്നുവെന്നാണ് സ്വര കുറിച്ചിരിക്കുന്നത്

സ്വര ഭാസ്കർ

സ്വര ഭാസ്കർ

 • Last Updated :
 • Share this:
  ഒരു അഭിനേത്രിയെന്നതിലുപരി, രാജ്യത്തെ രാഷ്ട്രീയ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിന് പ്രശസ്തയാണ് സ്വരാ ഭാസ്‌കര്‍. അതുകൊണ്ട് തന്നെ തന്റെ അഭിപ്രായങ്ങള്‍ക്ക് വളരെ മോശമായ ട്രോളുകളുമാണ് താരം സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നേരിടുന്നത്.

  ശനിയാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഇത് സംബന്ധിച്ച് സ്വര ഒരു പ്രസ്താവന നടത്തിയിരുന്നു. 2018ലെ 'വീരേ ഡി വെഡ്ഡിംഗ്' എന്ന സിനിമയിലെ ഒരു രംഗവുമായി ട്രോളര്‍മാര്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ എങ്ങനെ ബന്ധിപ്പിക്കുന്നുവെന്നാണ് സ്വര കുറിച്ചിരിക്കുന്നത്.

  സ്വരയുടെ ട്വീറ്റിലെ പ്രസ്താവന ഇങ്ങനെയായിരുന്നു, “സോഷ്യല്‍ മീഡിയ എന്നത് റോഡുകളും റെസ്റ്റോറന്റുകളും പോലെ ഒരു (വെര്‍ച്വല്‍) പൊതു ഇടമാണ്. എന്നാല്‍ ഓഫ്ലൈനില്‍ പരിപാലിക്കുന്ന പൊതു മാന്യതയും അടിസ്ഥാന സാമൂഹിക മര്യാദകളും ഓണ്‍ലൈനില്‍ ഇല്ല. വീരേ ഡി വെഡ്ഡിംഗ് പുറത്തുവന്നതിനുശേഷം ഒരു പുഷ്പത്തിന്റെ ഫോട്ടോ പോലും എനിക്ക് പോസ്റ്റ് ചെയ്യുവാന്‍ കഴിയുന്നില്ല. ആളുകള്‍ സ്വയംഭോഗവുമായോ, വിരലിനെക്കുറിച്ചോ ബന്ധപ്പെടുത്തി പരാമര്‍ശിക്കാത്ത ഒരു പോസ്റ്റ് പോലുമില്ല.”  ആ ട്രോളുകള്‍ വൃത്തികെട്ടതാണെന്നും സൈബര്‍ ലൈംഗിക പീഡനത്തിന് തുല്യമാണെന്നും നടി പറയുന്നു. പക്ഷെ, ഓണ്‍ലൈന്‍ ഭീഷണികള്‍ക്ക് വഴങ്ങാതിരിക്കുകയോ അല്ലെങ്കില്‍ തന്റെ സാന്നിധ്യം ഓണ്‍ലൈനില്‍ പരിമിതപ്പെടുത്താതിരിക്കുകയോ ചെയ്യുന്നതിലൂടെ താന്‍ ശക്തയായതായി തോന്നുന്നുവെന്നും അവര്‍ പറയുന്നു. മതഭ്രാന്തിനെയും ഭീഷണിപ്പെടുത്തലുകളെയും വെറുക്കുന്നവര്‍ ആരും വെര്‍ച്വല്‍ ഇടം ഉപേക്ഷിക്കരുതെന്നും സ്വര പരാമര്‍ശിച്ചു.

  കഴിഞ്ഞയാഴ്ച 33-കാരിയായ താരം അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുന്ന വിഷയത്തിൽ ഒരു ട്വീറ്റ് പങ്കിട്ടതിന് ശേഷം ഓണ്‍ലൈന്‍ ട്രോളന്മാരുടെ അക്രമത്തിനിരയായിരുന്നു. ഇന്ത്യയിലെ ആളുകള്‍ 'ഹിന്ദുത്വ ഭീകരതക്കെതിരെ' മിണ്ടാതിരിക്കുകയും അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന താലിബാന്‍ ഭീകരതയെ വിമർശിക്കുകയും ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്താണ് സ്വര ട്വീറ്റ് ചെയ്തത്. "നമ്മുടെ മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ അടിച്ചമര്‍ത്തലിന്റെ അടിസ്ഥാനത്തിലാകരുത്” എന്നും സ്വര തന്റെ ട്വീറ്റില്‍ പറയുന്നു.

  ഈ ട്വീറ്റ് പല വിഭാഗങ്ങളെയും പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്ന് 'സ്വര ഭാസ്‌കറിനെ അറസ്റ്റ് ചെയ്യുക' എന്ന ഹാഷ്ടാഗ് ആരംഭിച്ചുള്ള നിരവധി ട്രോളുകളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. പലതും അശ്ലീല കുറിപ്പുകളും ചിഹ്നങ്ങളും ചേര്‍ത്തുള്ള പ്രതികരണങ്ങളായിരുന്നു. കൂടാതെ നടി തങ്ങളുടെ 'മതവികാരം' വ്രണപ്പെടുത്തിയെന്ന് പലരും ആരോപിക്കുകയും അവരുടെ ട്വീറ്റ് ശ്രദ്ധിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള ട്വീറ്റുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയകളില്‍ വന്നിരുന്നു.

  2018 ജൂണില്‍ ഹിന്ദിയില്‍ റീലീസ് ചെയ്ത നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു കോമഡി ചിത്രമായിരുന്നു വീരേ ഡി വെഡ്ഡിംഗ്. ശശാങ്ക് ഘോഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ സ്വര ഭാസ്‌ക്കര്‍ കൂടാതെ കരീന കപൂര്‍, സോനം കപൂര്‍, ശിഖ തല്‍സാനിയ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജെര്‍മി ഗാര്‍ലിക്ക് 2015-ല്‍ സംവിധാനം ചെയ്ത 'ദി വെഡ്ഡിംഗ് റിംഗര്‍' എന്ന അമേരിക്കന്‍ ചിത്രത്തിന്റെ റീമേക്കായിരുന്നു വീരേ ഡി വെഡ്ഡിംഗ്.
  First published: