നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Swara Bhasker| 'കസബിന് പോലും ഇത്തരമൊരു മാധ്യമ വേട്ട നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല'; റിയയെ പിന്തുണച്ച് വീണ്ടും സ്വര ഭാസ്കർ

  Swara Bhasker| 'കസബിന് പോലും ഇത്തരമൊരു മാധ്യമ വേട്ട നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല'; റിയയെ പിന്തുണച്ച് വീണ്ടും സ്വര ഭാസ്കർ

  റിയ ചക്രബർത്തി നേരിടുന്നതു പോലൊരു മാധ്യമ വിചാരണയ്ക്കും മാധ്യമ വേട്ടയ്ക്കും കസബ് പോലും ഇരയായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല- സ്വര ഭാസ്കർ വ്യക്തമാക്കുന്നു.

  സ്വര ഭാസ്കർ

  സ്വര ഭാസ്കർ

  • Share this:
   ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയയായ നടി റിയ ചക്രബർത്തിക്ക് പിന്തുണയുമായി വീണ്ടും നടി സ്വര ഭാസ്കർ. റിയയ്ക്കെതിരെ നടക്കുന്ന മാധ്യമ വേട്ടയ്ക്കെതിരെയാണ് സ്വര വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

   മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിന് പോലും ഇത്തരമൊരു മാധ്യമ വേട്ട നേരിടേണ്ടി വന്നിട്ടുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് സ്വര പറയുന്നു. ട്വിറ്ററിലാണ് സ്വരയുടെ പ്രതികരണം.

   റിയ ചക്രബർത്തി നേരിടുന്നതു പോലൊരു മാധ്യമ വിചാരണയ്ക്കും മാധ്യമ വേട്ടയ്ക്കും കസബ് പോലും ഇരയായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യൻ മാധ്യമങ്ങളെയോർത്ത് അപമാനിക്കുന്നു- സ്വര ട്വീറ്റ് ചെയ്തു.

   നേരത്തെയും റിയയ്ക്ക് പിന്തുണയുമായി സ്വര രംഗത്തെത്തിയിരുന്നു. ക്രൂരമായ മാധ്യമ വിചാരണയ്ക്കാണ് റിയ വിധേയയാകുന്നതെന്ന് സ്വര നേരത്തെ തുറന്നടിച്ചു.റിയയ്ക്കെതിരെ നടക്കുന്ന മാധ്യമ വിചാരണ അവസാനിപ്പിക്കാൻ സുപ്രീംകോടതി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വര വ്യക്തമാക്കിയിരുന്നു.

   തനിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണയ്ക്കെതിരെ റിയ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്യായമായ മാധ്യമ വിചാരണയാണ് തനിക്കെതിരെ നടക്കുന്നതെന്നും ഇത് അവസാനിപ്പിക്കാൻ ഇടപെടണമെന്നും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ റിയ പറഞ്ഞു.   ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തിക്കെതിരെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.
   Published by:Gowthamy GG
   First published: