• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

2000 രൂപയുമായി ഒരു ഹിറ്റ് സിനിമ പിടിച്ചവർ

news18india
Updated: July 5, 2018, 5:39 PM IST
2000 രൂപയുമായി ഒരു ഹിറ്റ് സിനിമ പിടിച്ചവർ
news18india
Updated: July 5, 2018, 5:39 PM IST
കോഴിക്കോട്: ഊണിലും ഉറക്കത്തിലും സിനിമ സ്വപ്‌നമായി കൊണ്ടു നടക്കുന്നവര്‍ ഏറെയാണ്. വമ്പൻ മുതൽമുടക്ക് ചിത്രങ്ങളുടെ കാലത്ത് സൗഹൃദ കൂട്ടായ്മയിലൂടെ സാമ്പത്തികം സ്വരൂപിച്ച് തിയറ്ററുകളിലെത്തിയ ചിത്രമാണ് 'സ്വര്‍ഗക്കുന്നിലെ കുര്യാക്കോസ്'. പഠനകാലത്ത് നാടകങ്ങളും ഹ്രസ്വചിത്രങ്ങളുമൊക്കെയായി ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് ഈ സിനിമയിലെ അഭിനേതാക്കളും പിന്നണിപ്രവര്‍ത്തകരും എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.

കോടികൾ മുതൽമുടക്കി സിനിമ പിടിക്കുന്ന കാലത്ത് ഒരു ലക്ഷം രൂപയോളം മാത്രം ചെലവഴിച്ചാണ് 'സ്വര്‍ഗക്കുന്നിലെ കുര്യാക്കോസ്' നിർമിച്ചിരിക്കുന്നത്. ചെലവ് വളരെ കുറവായതു കൊണ്ടു തന്നെ താരമൂല്യമുള്ള നടീനടന്‍മാരില്ല, പകരം എല്ലാം പുതുമുഖങ്ങളാണ്.

ഫ്രൈഡേ റീല്‍സ് മൂവീസിന്‍റെ ബാനറില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് ഒരു നിര്‍മ്മാതാവിനെ പോലും കിട്ടിയത് പ്രിവ്യൂ പ്രദര്‍ശനത്തിന് ശേഷം മാത്രം. ഇന്ന് സംസ്ഥാനത്തെ 26 തിയറ്ററുകളില്‍ പ്രേക്ഷകപ്രശംസ നേടി സിനിമ പ്രദര്‍ശിപ്പിക്കുന്നു. സിനിമയുടെ ഈ വിജയത്തിൽ സന്തോഷിക്കുകയാണ് അണിയറയില്‍ പ്രവര്‍ത്തിച്ചവർ.



സിനിമ പിടിക്കുകയെന്ന മോഹവുമായി ഇറങ്ങുമ്പോൾ 2000 രൂപ മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്. സംവിധായകനും തിരക്കഥാകൃത്തും നടീനടന്‍മാരും തമ്മില്‍ പഠനകാലം മുതലേ ഉണ്ടായിരുന്ന സൗഹൃദമായിരുന്നു ബലം. പണം പ്രശ്‌നമായപ്പോള്‍ ചിത്രീകരണം മുടങ്ങുമെന്ന സാഹചര്യത്തെ സൗഹൃദക്കൂട്ടങ്ങളിലെ സഹായങ്ങളിലൂടെയാണ് മറികടന്നത്.
Loading...
കോഴിക്കോട് സ്വദേശികളായ രതീഷ് പൊറ്റാടും സിന്ധ്യ വിശ്വനാഥുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംവിധായകന്‍ ഇമ്മാനുവലിന്‍റെ പെരുമ്പാവൂരിലെ വീട്ടിലും പരിസരത്തുമായി 17ദിവസത്തെ ചിത്രീകരണം. താമസമുള്‍പ്പെടെയുള്ള സൗകര്യമൊരുക്കി സംവിധായകന്‍റെ കൂട്ടുകാരും സഹായഹസ്തം നീട്ടിയതോടെ ജനകീയസംരംഭത്തിലെ കമേഴ്‌സ്യല്‍ ചിത്രം പ്രദര്‍ശനത്തിന് തയ്യാറായി.
First published: July 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍