HOME » NEWS » Film » SWASIKA STARRED SHORT FILM THUDARUM SECOND PART GOES VIRAL

'സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചവന് ഇതുതന്നെ വേണം'; തുടരും 2 ശ്രദ്ധേയമാവുന്നു

സ്വാസിക മുമ്പെങ്ങും ചെയ്യാത്ത ഹൊറർ കാരക്റ്റർ ആണ് ഹൈലൈറ്റ്

News18 Malayalam | news18-malayalam
Updated: July 12, 2021, 3:06 PM IST
'സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചവന് ഇതുതന്നെ വേണം'; തുടരും 2 ശ്രദ്ധേയമാവുന്നു
Thudarum 2
  • Share this:
ജനശ്രദ്ധയാകർഷിച്ച തുടരും ഫസ്റ്റ് പാർട്ടിന് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗവുമായി അണിയറപ്രവർത്തകർ വീണ്ടും എത്തിയിരിക്കുകയാണ്. വീടുകളിൽ ദമ്പതികൾക്കിടയിൽ സ്ത്രീകളുടെ സ്‌ഥാനം ഏതു വരെ ? എന്ന വസ്തുതയെ പല രീതിയിലായാണ് ഈ സീരീസ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

സ്വാസികയുടെയും റാം മോഹനുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഹൊറർ കോമഡി ജോണറിലാണ് ' തുടരും 2 ഭയം ' വന്നിരിക്കുന്നത്. സ്വാസിക മുമ്പെങ്ങും ചെയ്യാത്ത ഹൊറർ കാരക്റ്റർ ആണ് ഹൈലൈറ്റ് . അള്ള് രാമേന്ദ്രൻ , കുടുക്ക് 2025 തുടങ്ങിയ സിനിമകളുടെ സംവിധായകൻ ബിലഹരിയാണ് സംവിധാനം.


സൈറ ബാനു എന്ന സിനിമയിലൂടെ പ്രശസ്‌തനായ ഛായാഗ്രാഹകൻ അബ്ദുൾ റഹിമും , സംഗീത രംഗത്ത് ശ്രദ്ധേയയായ ഭൂമിയും , എഴുത്തുകാരൻ ശ്യാം നാരായണനും , എഡിറ്റർ വിനു കെ സനിലും , സിങ്ക് സൗണ്ടിൽ സജീവമായ romlin malicheriyum കളറിസ്റ്റ് അർജുൻ മേനോനുമാണ് ചിത്രത്തിന്റെ അണിയറക്കാർ !! തുടരും 2 ഇപ്പോൾ യൂടൂബിൽ ലഭ്യമാണ്.
Youtube Video

ചിത്രത്തിന്റെ ആദ്യ ഭാഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഭാര്യ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം. എന്തിനും ഏതിനും പരാതി പറയുന്ന ഭര്‍ത്താക്കന്‍മാര്‍ക്കുള്ള മുന്നറിയിപ്പാണ് പത്തര മിനുട്ടിലേറെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം.

'ദൃശ്യം 2' കന്നടയിൽ തുടങ്ങുന്നു; കേന്ദ്ര കഥാപാത്രങ്ങളായി രവിചന്ദ്രനും നവ്യാ നായരും

മോഹന്‍ ലാല്‍-ജീത്തു ജോസഫിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം 2 കന്നഡ റീമേക്കിനായി ഒരുങ്ങുന്നു. 'ദൃശ്യ 2' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രവിചന്ദ്രനാണ് നായകനായി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പി വാസുവാണ്.

You may also like:ഞെരുക്കമുള്ള തലമുടി വേണോ? ആ രഹസ്യം പകർന്നു തന്ന് ഖുശ്‌ബു

കന്നഡ ദൃശ്യ ആദ്യ ഭാഗം അവതതരിപ്പിച്ചവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മാണം ചെയ്യുന്നത്.

ജൂലൈ 12 മുതല്‍ ചിത്രീകരണം ആരംഭിക്കുന്നു എന്ന് നിര്‍മ്മാതക്കളായ ഇ ഫോര്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സ് അറിയിച്ചിരിക്കുന്നത്. മീനയുെട കഥപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് മലായാളി താരം നവ്യ നായരാണ്. ഐജിയുടെ വേഷത്തില്‍ ആശ ശരത് തന്നെയെത്തുന്നു.

സിദ്ദിഖിന്റെ കഥാപാത്രം ചെയ്തിരുന്നത് പ്രഭുവായിരുന്നു. മറ്റു പ്രമുഖ താരങ്ങളും ദൃശ്യ 2 വില്‍ അണിനിരക്കുന്നുണ്ട്. ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലായിരുന്നു റിലീസ് ചെയ്തിരുന്നത്. എന്നിരുന്നാലും പ്രേക്ഷക സ്വീകര്യത പിടിച്ചെടുക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. മികച്ച അഭിപ്രായം ചിത്രം നേടിയിരുന്നു.
Published by: Naseeba TC
First published: July 12, 2021, 3:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories