കൊച്ചി: ഈശോ സിനിമയെ വിടാതെ ക്രൈസ്തവ സഭ. കാത്തോലിക് ബിഷപ്പ് കൗൺസിലിന്റെ നിശിതമായ വിമർശനങ്ങൾക്ക് പിന്നാലെ സീറോ മലബാർ സഭയുടെ സിനഡും ഈശോ സിനിമയ്ക്കെതിരെ രംഗത്ത്. സിനിമയുടെ പേര് പറയാതെ പറഞ്ഞുകൊണ്ടാണ് സിനിമയ്ക്കു നേരെ സിനഡിന്റെ ഒളിയമ്പ്. സിനഡിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ ഇതര വിഷയങ്ങൾ എന്ന സബ്ടൈറ്റിൽ ആണ് സിനിമയ്ക്ക് നേരെയുള്ള വിമർശനം ഉൾപ്പെടുത്തിയിരിക്കുന്നത്.
" ക്രൈസ്തവ വിശ്വാസത്തെയും പ്രതീകങ്ങളെയും നിരന്തരം അവഹേളിക്കുന്ന പ്രവണതകൾ കേരളത്തിന്റെ സാംസ്ക്കാരിക രംഗത്ത് പ്രത്യേകിച്ചും ചലചിത്രമേഖലയിൽ വർദ്ധിച്ചുവരുന്നത് തികച്ചും അപലപനീയമാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ സഭ എക്കാലവും ബഹുമാനിക്കുന്നു. അതോടൊപ്പം ഒരു ജനതയുടെ വിശ്വാസ പൈതൃകങ്ങളെ ആദരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു".
Also Read-
പൊട്ടിച്ചിരിച്ച് ജയസൂര്യക്കൊപ്പം മഞ്ജുവാര്യര്‍; 'മേരി ആവാസ് സുനോ' ഫസ്റ്റ് ലുക്ക് പുറത്തിറക്കിസിനിമയുടെ പേര് പറയുന്നില്ലെങ്കിൽ കൂടിയും സമീപകാലത്ത് ഉണ്ടായ ചർച്ചകളുടെ തുമ്പു പിടിച്ചുകൊണ്ടാണ് സിനഡും ഈ വിഷയത്തിലേക്ക് ഇറങ്ങിയിരിക്കുന്നത് എന്നത് വ്യക്തമാണ്. നേരത്തെ കെസിബിസിയുടെ വാർത്താക്കുറിപ്പിലും ഈശോ സിനിമയ്ക്കെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നു. കെസിബിസിയുടെ അധ്യക്ഷൻ തന്നെയാണ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായ ജോർജ് ആലഞ്ചേരി. അതുകൊണ്ടു തന്നെയാണ് സഭയുടെ സിനഡിലും ഇതേ വിമർശന സ്വരം പ്രതിഫലിച്ചത്.
കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ വർഷകാല സമ്മേളനത്തിന്റെ സമാപനമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഈശോ സിനിമയ്ക്കെതിരെ പരോക്ഷ വിമർശനവുമായി കെ സി ബി സി യും രംഗത്ത് വന്നിരിന്നു. കലാമാധ്യമ രംഗങ്ങളിൽ ക്രൈസ്തവ വിരുദ്ധ വികാരം വർദ്ധിക്കുന്നുണ്ടെന്നും ക്രൈസ്തവ വിശ്വാസത്തിൻറെ അടിസ്ഥാന പ്രമാണങ്ങളെ അവഹേളിക്കുന്ന പ്രവണത സിനിമയിൽ വർധിക്കുകയാണെന്നും കെ സി ബി സി വിലയിരുത്തുന്നു.
ആവിഷ്കാര സ്വാതന്ത്ര്യം അംഗീകരിക്കുമ്പോൾ തന്നെ മത വികാരത്തെ മുറിപ്പെടുത്തരുത്. ഒരു സമൂഹത്തിന്റെ മത വിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും അവഹേളിക്കുന്നത് സംസ്കാരമുള്ള സമൂഹത്തിന് ഭൂഷണമല്ല. ക്രൈസ്തവ സമൂഹത്തിന്റെ ആശശങ്കകൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടിക്ക് ഉത്തരവാദിത്തപ്പെട്ടവർ ഇടപെടണമെന്നും കെ സി ബി സി ആവശ്യപ്പെട്ടു.
Also Read-
ഷാരൂഖ്ഖാന്റെ ബോഡിഗാർഡിന്റെ ശമ്പളം അറിയാമോ? സിഇഒമാർക്ക് കാണില്ല ഇത്രയുംഅതേസമയം ഈശോ സിനിമയേയും സംവിധായകൻ നാദിർഷയെയും പിന്തുണച്ചു കൊണ്ട് സിനിമാ ലോകത്തു നിന്നും നിരവധി പ്രമുഖർ മുന്നോട്ട് വന്നിരുന്നു. സിനിമയുമായി മതത്തെ ബന്ധപ്പെടുത്തുരുതെന്നും മത ചിന്തയും സിനിമയും വ്യത്യസ്തമാണെന്നും ഇവർ പറയുന്നുണ്ട്. സിനിമയുടെ പേര് പിൻവലിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമാകുന്നുണ്ട്.
എന്നാൽ സിനിമയും ഈശോ എന്ന പേരിലെ മത ചിന്തയുമായി യാതൊരു ബന്ധവും ഇല്ലെന്ന് അണിയറ പ്രവർത്തകർ പറയുന്നു. വാദ പ്രതിവാദങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈശോ സിനിമയ്ക്കെതിരെ ഒളിയമ്പുമായി സിനഡും കളത്തിലെത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.