HOME » NEWS » Film »

'മുഖ്യമന്ത്രിക്ക് എതിരെ ചലച്ചിത്ര അക്കാദമി എന്ന കറക്ക് കമ്പനി ഗൂഢാലോചന നടത്തി'- ആക്ഷേപവുമായി സംവിധായകൻ

പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിൽ അഴിമതി നടന്നിട്ടില്ല എന്ന് പറയുന്ന സിബി മലയിൽ എൽ ഡി എഫ് സർക്കാരിന്റെ കീഴിലുള്ള ചലച്ചിത്ര അക്കാദമിയുടെ മെമ്പറാണ് എന്നും ദീപേഷ് കുറ്റപ്പെടുത്തുന്നു.

News18 Malayalam | news18
Updated: February 19, 2021, 11:29 PM IST
'മുഖ്യമന്ത്രിക്ക് എതിരെ ചലച്ചിത്ര അക്കാദമി എന്ന കറക്ക് കമ്പനി ഗൂഢാലോചന നടത്തി'- ആക്ഷേപവുമായി   സംവിധായകൻ
deepesh t
  • News18
  • Last Updated: February 19, 2021, 11:29 PM IST
  • Share this:
കണ്ണൂർ: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ടി ദീപേഷ്.
ജൂറിയായി ക്രൈസ്തവ പുരോഹിതനെ ഉൾപ്പെടുത്തിയത് മതേതരത്വത്തെ അട്ടിമറിക്കാനാണ് എന്നാണ് പ്രധാന ആക്ഷേപം.

'മത നേതാക്കൾ ജൂറിയായാൽ മതേതര ആശയം പറയുന്ന ചിത്രം മേളയിൽ അംഗീകരിക്കപ്പെടില്ല. ഇത്തരം സാഹചര്യത്തിൽ യുക്തി ബോധത്തോടു കൂടി എടുക്കുന്ന സിനിമകളുടെ ഭാവി എന്താകും ? ഇടതുപക്ഷ സർക്കാരിൻറെ കാലത്താണ് ഇത് സംഭവിക്കുന്നത് എന്ന് ജനം തിരിച്ചറിയണം', ദീപേഷ് പറയുന്നു.

Drishyam 2 | ദൃശ്യത്തിലെ റോഡ് ടാർ ചെയ്ത ക്രെഡിറ്റ് ഇടതു പക്ഷത്തിനെന്ന് എംഎല്‍എ; ആഭ്യന്തരവകുപ്പ് കഴിവുകെട്ടതെന്ന് കമന്റ്

തലശ്ശേരിയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തന്നെ ക്ഷണിച്ചില്ലന്ന് ദീപേഷ് വ്യക്തമാക്കി. 'തലശ്ശേരിയിലെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ചലച്ചിത്ര പ്രവർത്തകരെ മാറ്റി നിർത്താനാണ് അവർ ശ്രമിക്കുന്നത്. ഈ പരിപാടി നടത്തുന്നത് മെമ്പർമാരുടെ കുടുംബ സ്വത്തിൽ നിന്നല്ല. ജനങ്ങളുടെ നികുതി പണം കൊണ്ടാണ്. സലിം കുമാറിനെ മാറ്റി നിർത്തിയത് കറുത്തവൻ ആയതു കൊണ്ടാണ്. കറുപ്പ് കാണുമ്പോൾ നിങ്ങൾക്ക് ഒരു ചൊറിച്ചിൽ ഉണ്ടാവും. കാരണം അഞ്ചു വർഷമായി സർക്കാർ ചെലവിൽ അണ്ടിപ്പരിപ്പും മുന്തിരിയും കഴിക്കുന്നു.'

സ്റ്റീവ് ജോബ്സിന്റെ 1973ലെ ജോലിക്കുള്ള അപേക്ഷ ലേലത്തിന്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചലച്ചിത്ര അക്കാദമി എന്ന കറക്ക് കമ്പനി ഗൂഢാലോചന നടത്തി എന്ന ഗുരുതരമായ ആക്ഷേപവും ദീപേഷ് ഉന്നയിക്കുന്നു. 'ഇടതുപക്ഷ വിരുദ്ധരുടെ കൂട്ടായ്മയാണ് ചലച്ചിത്ര അക്കാദമി. അതുകൊണ്ടാണ് ഷാജി എൻ കരുണിനെ പോലെ തികഞ്ഞ ഇടതുപക്ഷ ബോധത്തിൽ കലാപ്രവർത്തനം നടത്തുന്നവർക്ക് കമ്പനി ഭ്രഷ്ട്ട് കൽപ്പിക്കുന്നത്' - സംവിധായകൻ തുറന്നടിക്കുന്നു.

ഊഞ്ഞാലാടുന്ന കഴുതയെ കണ്ട് ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ; വീഡിയോ കാണാം

പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിൽ അഴിമതി നടന്നിട്ടില്ല എന്ന് പറയുന്ന സിബി മലയിൽ എൽ ഡി എഫ് സർക്കാരിന്റെ കീഴിലുള്ള ചലച്ചിത്ര അക്കാദമിയുടെ മെമ്പറാണ് എന്നും ദീപേഷ് കുറ്റപ്പെടുത്തുന്നു. പിണറായി വിജയന് എതിരെയുള്ള വിമർശനങ്ങൾക്ക് ദൃശ്യ ഭാഷയാണ് അക്കാദമി നൽകുന്നത്. ഭരണത്തെ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും ദീപേഷ് ആക്ഷേപിക്കുന്നു.
Published by: Joys Joy
First published: February 19, 2021, 11:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories