നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'മാലിക് സിനിമ കണ്ടു നന്നായിട്ടുണ്ട്'; ഇതാ ഷൂട്ടിംഗ് ലോക്കേഷനില്‍ നിന്നുള്ള ചിത്രം; മാലിക്കിനെ ട്രോളി ടി സിദ്ദിഖ്

    'മാലിക് സിനിമ കണ്ടു നന്നായിട്ടുണ്ട്'; ഇതാ ഷൂട്ടിംഗ് ലോക്കേഷനില്‍ നിന്നുള്ള ചിത്രം; മാലിക്കിനെ ട്രോളി ടി സിദ്ദിഖ്

    'മാലിക് സിനിമ കണ്ടു... നന്നായിട്ടുണ്ട്.. മാലിക് ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം'

    ടി സിദ്ദീഖ്

    ടി സിദ്ദീഖ്

    • Share this:
      മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തിയ മാലിക് സിനിമയെ ട്രോളി ടി സിദ്ദിഖ് എംഎല്‍എ. 'മാലിക് സിനിമ കണ്ടു... നന്നായിട്ടുണ്ട്.. മാലിക് ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം' എന്ന കുറിപ്പോടെ ഒരാള്‍ ചുവരിന് വെള്ളപ്പൂശുന്ന ചിത്രമാണ് സിദ്ദിഖ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

      ചിത്രത്തിനെതിരെ നിരവധി രാഷ്ട്രീയക്കാര്‍ രംഗത്തെത്തിയിരുന്നു. ഇടതുക്ഷത്തെ വെള്ളപൂശുന്നതിനായി എടുത്ത ചിത്രമാണ് മാലിക് എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ചിത്രം പ്രേക്ഷക പിന്തുണ പിടിച്ചുപറ്റിയിട്ടുണ്ട്. ബീമപ്പള്ളി വെടിവെയ്പുമായി സിനിമയിലെ പ്രമേയത്തിന് സാമ്യമുണ്ടെന്നാണ് വിമര്‍ശകരുടെ വാദം.


      എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിരവധി പേര്‍ ചിത്രത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 'മാലിക്' സിനിമ സാങ്കല്പിക സൃഷ്ടി ആണെന്ന് പറഞ്ഞ് അവതരിപ്പിച്ച സംവിധായകന്‍ മഹേഷ് നാരായണനോട് അഞ്ച് ചോദ്യങ്ങളുമായി എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എന്‍.എസ്. മാധവന്‍ രംഗത്തെത്തിയത്. രാഷ്ടീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടുപഠിക്കണമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ സിനിമയെ സിനിമയായി കാണണമെന്ന് അഭിപ്രായവും ഉയരുന്നുണ്ട്.

      മാലികിനെതിരെ സംവിധായകന്‍ ഒമര്‍ ലുലു, സാമൂഹിക നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ തുടങ്ങിയവര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

      Also Read-മാലിക് സിനിമ ഇസ്ലാമോഫോബിക്; മഹേഷ് നാരായണനോട് അഞ്ച് ചോദ്യങ്ങളുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ

      'മാലിക്ക് സിനിമ കണ്ടു തീര്‍ന്നു മറ്റൊരു മെക്‌സിക്കന്‍ അപാരത എന്ന് പറയാം' എന്നാണ് ഒമര്‍ ലുലു കുറിച്ചത്. ഇതിനു പിന്നാലെ 'ഒരു മെക്‌സിക്കന്‍ അപാരത' എന്ന സിനിമ നേരിട്ട വിമര്‍ശനവും ചേര്‍ത്താണ് ഒമറിന്റെ പോസ്റ്റ്.

      മഹാരാജാസ് കോളേജില്‍ കെ.എസ്.യു. നേടിയ വിജയം സിനിമയില്‍ ഇടതുപക്ഷത്തിന്റേതാക്കി മാറ്റി എന്നായിരുന്നു വിമര്‍ശനം. ക്യാമ്പസ് രാഷ്ട്രീയ ചിത്രത്തില്‍ നായകനായത് ടൊവിനോ തോമസ് ആണ്. കെ.എസ്.യുവിന്റെ ആധിപത്യം അവസാനിപ്പിച്ച് എസ്.എഫ്.ഐ. വിജയം നേടുന്നതാണ് സിനിമ പറഞ്ഞ രാഷ്ട്രീയം. എന്നാല്‍ ഇത് നേരെ മറിച്ചാണ് എന്ന് സ്ഥാപിക്കുന്ന തരത്തില്‍ പത്രവാര്‍ത്താ ശകലവും ചേര്‍ത്താണ് ഒമര്‍ ലുലു പോസ്റ്റ് ചെയ്തത്.

      ചിത്രത്തിലെ ഫഹദിന്റെ അഭിനയത്തെ നിരവധി പേര്‍ പ്രശംസിച്ചിരുന്നു. 'ടേക്ക് ഓഫ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.

      ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
      Published by:Jayesh Krishnan
      First published:
      )}