നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • തപ്‌സിയുടെ 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15 ന് റിലീസ് ചെയ്യും

  തപ്‌സിയുടെ 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15 ന് റിലീസ് ചെയ്യും

  തപ്സി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.

  • Share this:
   തപസി പന്നു നായികയായി അഭിനയിക്കുന്ന രശ്മി റോക്കറ്റ് ഒക്ടോബര്‍ 15 ന് റിലീസ് ചെയ്യും. സീ5ലാണ് ചിത്രം പുറത്തിറങ്ങുന്നത്.തപസി പന്നു നായികയായി അഭിനയിക്കുന്ന രശ്മി റോക്കറ്റ് ഒക്ടോബര്‍ 15 ന് റിലീസ് ചെയ്യും. സീ5ലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ ഗുജറാത്തി കായികതാരമായ രശ്മിയുടെ വേഷത്തിലാണ് തപ്‌സി അഭിനയിച്ചിരിക്കുന്നത്.
   View this post on Instagram


   A post shared by Taapsee Pannu (@taapsee)
   ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തപ്‌സി തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ചിത്രത്തിനായി നിരവധി വര്‍ക്ക് ഔട്ടുകളാണ് താരം നടത്തിയത്.


   SIIMA Awards | സൈമ അവാര്‍ഡ്‌സ് പ്രഖ്യാപിച്ചു; മോഹന്‍ലാല്‍ നടന്‍, മഞ്ജു വാര്യര്‍ നടി


   സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്(SIIMA) പ്രഖ്യാപിച്ചു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ മികവുകള്‍ക്കാണ് പുരസ്‌കാരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നിശ നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ഒരുമിച്ചാണ് പ്രഖ്യാപിക്കുന്നത്. 2019 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

   2019ലെ പുരസ്‌കാരങ്ങളില്‍ ലൂസിഫര്‍ എന്ന ചിത്രത്തിലെ അഭനിയത്തിന് മോഹന്‍ലാലിന് മികച്ച നടന്‍ പുരസ്‌കാരം ലഭിച്ചു. ലൂസിഫര്‍, പ്രതി പൂവന്‍കോഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മഞ്ജു വാര്യര്‍ മികച്ച നടിയായി തെരഞ്ഞെടുത്തു. 2019ലെ നോമിനേഷന്‍ നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്‍) എന്നിവരായിരുന്നു.

   സൈമ അവാര്‍ഡ്‌സ് 2019, പുരസ്‌കാര പട്ടിക

   നടന്‍- മോഹന്‍ലാല്‍ (ലൂസിഫര്‍)
   നടി- മഞ്ജു വാര്യര്‍ (പ്രതി പൂവന്‍കോഴി, ലൂസിഫര്‍)
   മികച്ച നടന്‍ (ക്രിട്ടിക്‌സ്)- നിവിന്‍ പോളി (മൂത്തോന്‍)
   മികച്ച സിനിമ- ലൂസിഫര്‍
   മികച്ച സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി (ജല്ലിക്കട്ട്)
   കോമഡി നടന്‍- ബേസില്‍ ജോസഫ് (കെട്ട്യോളാണ് എന്റെ മാലാഖ)
   പ്രതിനായകന്‍- ഷൈന്‍ ടോം ചാക്കോ (ഇഷ്‌ക്)
   സഹനടന്‍- റോഷന്‍ മാത്യു (മൂത്തോന്‍)
   സഹനടി- സാനിയ ഇയ്യപ്പന്‍ (ലൂസിഫര്‍)
   പുതുമുഖ നടി- അന്ന ബെന്‍ (കുമ്പളങ്ങി നൈറ്റ്‌സ്)
   നവാഗത നിര്‍മ്മാതാവ്- എസ് ക്യൂബ് ഫിലിംസ് (ഉയരെ)
   പിന്നണി ഗായകന്‍- കെ എസ് ഹരിശങ്കര്‍ (പവിഴമഴ- അതിരന്‍)
   പിന്നണി ഗായിക- പ്രാര്‍ഥന ഇന്ദ്രജിത്ത് (താരാപഥമാകെ- ഹെലെന്‍)
   വരികള്‍- വിനായക് ശശികുമാര്‍ (ആരാധികേ- അമ്പിളി)
   Published by:Jayashankar AV
   First published:
   )}