നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നെഞ്ചോളം വെള്ളം കേറിയ നാടിനെ കരകേറ്റി; ഇക്കാലവും നാം മറികടക്കും; തരംഗമായി ഇന്‍സ്റ്റാഗ്രാമം വീഡിയോ

  നെഞ്ചോളം വെള്ളം കേറിയ നാടിനെ കരകേറ്റി; ഇക്കാലവും നാം മറികടക്കും; തരംഗമായി ഇന്‍സ്റ്റാഗ്രാമം വീഡിയോ

  സണ്ണി വെയ്ന്‍, ദീപക് പറമ്പോള്‍, ഗണപതി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

  RETURN Music Video

  RETURN Music Video

  • Share this:
   ടീം ഇന്‍സ്റ്റാഗ്രാമം എന്ന വെബ് സീരീസിലെ താരങ്ങള്‍ അണി നിരക്കുന്ന മ്യൂസിക് വീഡിയോ തരംഗമാകുന്നു. മൃദുല്‍ നായര്‍ സംവിധാനം ചെയ്തിരിക്കുന്ന വീഡിയോ ആല്‍ബത്തിന്റെ സംഗീത സംവിധാനം മണികണ്ഠൻ അയ്യപ്പയാണ്. വിനീത് ശ്രീനിവാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.

   പ്രളയവും ഓഖിയും അതിജീവിച്ച നാട് ഈ കഠിനകാലവും മറികടക്കുമെന്ന സന്ദേശമാണ് വീഡിയോ നൽകുന്നത്. വൈശാഖ് സുഗുണനാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. സണ്ണി വെയ്ന്‍, ദീപക് പറമ്പോള്‍, ഗണപതി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

   റിട്ടേൺ(തിരിച്ചുവരവ്) എന്നാണ് പേര്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരങ്ങളെല്ലാം ഒന്നിച്ചെത്തുന്നു എന്നതാണ് ആൽബത്തിന്റെ പ്രത്യേകത.

   ഡോ. ലീന എസ് ആണ് വീഡിയോ നിർമിച്ചിരിക്കുന്നത്. രഞ്ജിത് പൊതുവാൾ, ജെ രാമകൃഷ്ണ കുളൂർ, മൃദുൽ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്.
   Published by:Naseeba TC
   First published:
   )}