• HOME
  • »
  • NEWS
  • »
  • film
  • »
  • TAKE A LOOK AT 5 BEST MOVIES OF TRISHA FROM HER 20 YEARS OF CINEMA MM

Happy Birthday Trisha Krishnan | തൃഷയുടെ രണ്ട് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച അഞ്ച് സിനിമകൾ

ഇന്ന് തൃഷയ്ക്ക് 37 വയസ്സ് തികയുമ്പോൾ, അവരുടെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് സിനിമകൾ ഏതെല്ലാമെന്ന് പരിശോധിക്കാം

തൃഷ

തൃഷ

  • Share this:
    രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമ മേഖലയിൽ നായികയായി തുടരുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് ത്രിഷ കൃഷ്ണൻ. 1999ലെ തമിഴ് ചിത്രമായ ജോഡിയിലെ ചെറിയ വേഷത്തിൽ നിന്ന് 'വിണ്ണൈതാണ്ടി വരുവായ', '96' എന്നീ ചിത്രങ്ങളിലെ മികച്ച നായികാ കഥാപാത്രമായി തൃഷയുടെ കരിയർ വളർന്നു. ഇന്ന് തൃഷയ്ക്ക് 37 വയസ്സ് തികയുമ്പോൾ, അവരുടെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് സിനിമകൾ
    ഏതെല്ലാമെന്ന് പരിശോധിക്കാം.

    96

    പ്രേം കുമാറിന്റെ 96 എന്ന സിനിമയിൽ 22 വർഷത്തിനുശേഷം കണ്ടുമുട്ടുകയും തങ്ങൾ ഇപ്പോഴും പരസ്പരം പ്രണയിക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുന്ന രണ്ട് പേരുടെ കഥയാണ് പറയുന്നത്. തൃഷ ആദ്യമായി വിജയ് സേതുപതിയുടെ ഒപ്പം അഭിനയിച്ച ചിത്രം കൂടിയാണിത്. തൃഷയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമ എന്ന് 96നെ വിശേഷിപ്പിക്കാം. സിനിമയിലെ ജാനു എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ പ്രേക്ഷകരിൽ എത്തിക്കാൻ തൃഷയ്ക്ക് കഴിഞ്ഞു. സ്വാഭാവിക അഭിനയത്തിലൂടെ അനായാസം ജാനുവിനെ തൃഷ കൈകാര്യം ചെയ്തു. തൃഷയുടെ കരിയറിലെ അവിസ്മരണീയമായ ഒരു കഥാപാത്രമായി ജാനു മാറി.

    വിണ്ണൈതാണ്ടി വരുവായ

    ഗൗതം മേനോന്റെ ജനപ്രിയ റൊമാന്റിക് സിനിമയാണ് 'വിണ്ണൈതാണ്ടി വരുവായ'. തന്നേക്കാൾ പ്രായം കുറഞ്ഞ ഒരു ഹിന്ദു യുവാവുമായി പ്രണയത്തിലാകുന്ന ഒരു കത്തോലിക്ക പെൺകുട്ടിയായാണ് തൃഷ ഈ സിനിമയിൽ അഭിനയിക്കുന്നത്. സിനിമയിലെ ജെസ്സി എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തൃഷ അവതരിപ്പിച്ചു. തൃഷയ്ക്ക് പകരം മറ്റാർക്കും ഈ വേഷത്തോട് നീതി പുലർത്താൻ കഴിയില്ലെന്ന് തന്നെ തോന്നിപ്പോകും. 'വിണ്ണൈതാണ്ടി വരുവായ' നിങ്ങൾ എത്ര തവണ കണ്ടാലും തൃഷയുടെ പ്രകടനം ഇപ്പോഴും പുതുമയുള്ളതാണ്.



    അഭിയും നാനും

    രാധ മോഹന്റെ അഭിയും നാനുമിൽ തൃഷ പ്രകാശ് രാജിന്റെ മകളായാണ് അഭിനയിച്ചത്. അച്ഛന്റെയും മകളുടെയും ബന്ധത്തെക്കുറിച്ചുള്ളതാണ് സിനിമ. എന്നാൽ ഒരു പഞ്ചാബി യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതോടെ അച്ഛന്റെയും മകളുടെയും ബന്ധം എങ്ങനെ മാറുന്നുവെന്നതാണ് കഥ. ഈ സിനിമയിലെ തൃഷയുടെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു.

    നുവോസ്റ്റാനന്തെ നെനോദ്ദന്തന

    പ്രഭുദേവ സംവിധാനം ചെയ്ത 'നുവോസ്താനന്തെ നെനോദ്ദന്തന' എന്ന ചിത്രത്തിൽ തൃഷ തന്റെ ഗ്രാമീണ കഥാപാത്രത്തെ അനായാസം അവതരിപ്പിച്ചു. ജീവിതത്തിൽ ലളിതമായ ആഗ്രഹങ്ങളുള്ള ഒരു കർഷകന്റെ സഹോദരിയായി അഭിനയിച്ച തൃഷയുടെ പ്രകടനം സിനിമയെ അവിസ്മരണീയമാക്കി. പുറത്തിറങ്ങി 15 വർഷത്തിനുശേഷവും സിദ്ധാർത്ഥിനൊപ്പമുള്ള തൃഷയുടെ ചില രംഗങ്ങൾ പുതുമയോടെ നിലനിൽക്കുന്നു. തൃഷയ്ക്ക് ഫിലിംഫെയർ അവാർഡും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

    മൗനം പെസിയദെ

    മൗനം പെസിയദെ എന്ന ചിത്രത്തിലൂടെയാണ് തൃഷ നായികയായി അരങ്ങേറ്റം കുറിച്ചത്. വിമർശകരെയും പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ച സിനിമയാണിത്. അന്ന് പുതുമുഖ നായകനായെത്തിയ സൂര്യയ്‌ക്കൊപ്പം ജോടിയായി അഭിനയിച്ച ഈ ചിത്രം തൃഷയുടെ മികച്ച പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

    Keywords: Happy Birthday Trisha, Trisha Krishnan, Cinema, Actress, ഹാപ്പി ബർത്ത്ഡേ, തൃഷ കൃഷ്ണൻ, സിനിമ, നായിക
    Published by:user_57
    First published:
    )}