• HOME
  • »
  • NEWS
  • »
  • film
  • »
  • TAKE A LOOK AT NINAVUKAL MUSIC VIDEO ON THE THOUGHTS OF A PAINTING ARTIST N

ഒരു പെയിന്റിംഗ് ആർട്ടിസ്റ്റിന്റെ മനസിലൂടെ കടന്നു പോകുന്ന പ്രണയ മുഹൂർത്തങ്ങൾ; 'നിനവുകൾ' മ്യൂസിക് വീഡിയോ

Take a look at Ninavukal, a music video on the thoughts of a painting artist | സ്വവർഗ്ഗ പ്രണയം പ്രതിപാദിക്കുന്ന സംഗീത വീഡിയോയാണ് 'നിനവുകൾ'

വീഡിയോ ദൃശ്യം

വീഡിയോ ദൃശ്യം

  • Share this:
    ഒരു പെയിന്റിംഗ് ആർട്ടിസ്റ്റിന്റെ മനസിലൂടെ കടന്നു പോകുന്ന കുറച്ച് പ്രണയ മുഹൂർത്തങ്ങളാണ് 'നിനവുകൾ' എന്ന മ്യൂസിക് വീഡിയോ. തന്റെ ചെറുപ്പത്തിലേ പ്രണയനിമിഷങ്ങൾ ഓർത്തെടുക്കുകയാണ് കലാകാരി ഇവിടെ. ഒരുപിടി ഷോർട്ട് ഫിലിമുകൾക്ക് ശേഷം വിഷ്ണു ഉദയൻ സംവിധാനം ചെയ്ത വീഡിയോയാണിത്.

    "പ്രണയത്തിൻ ആഘോഷം; അതിർവരമ്പുകൾ ഭേദിക്കുന്ന സ്നേഹം, കീഴടക്കുന്ന സ്നേഹം, വിജയിക്കുന്ന സ്നേഹം. ഒരുവൻ്റെ ആത്മാവിനെയും ശരീരത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നൊരു പാലമുണ്ട്. ഒരു നീണ്ട യാത്രയ്ക്ക് പണിതെടുത്തൊരു പാലം. നമ്മിലെ നമ്മെ തിരിച്ചറിയാൻ, കണ്ടെത്തുവാൻ ഈ പാലത്തിലെ യാത്ര സഹായിക്കും.

    വഴിയെ പോകുമ്പോൾ നമുക്ക് അറിയാൻ കഴിയും, പ്രണയം എങ്ങനെയൊക്കെ നമ്മിലും പലരിലും മാറ്റങ്ങൾ വരുത്തുമെന്ന്. അതിനു പ്രായമെന്നോ, സ്ഥാനമെന്നോ, ലിംഗമെന്നോ തുടങ്ങിയ വരമ്പുകൾ ഇല്ല. തലമുറകളാൽ വേർപെട്ടവരിൽ പോലും പരിണാമം വരുത്താനുള്ള ശക്തി പ്രണയത്തിനുണ്ട്. യാത്രയങ്ങനെ തുടർന്നു കൊണ്ടേയിരിക്കും. കാരണം, പ്രണയത്തിന് ഒരു അന്ത്യമില്ല," അണിയറക്കാർ പറയുന്നു.



    പ്രണയത്തിനു ലിംഗമില്ല എന്നത് പതിയെ അംഗീകരിച്ച് വരുന്ന ഈ കാലത്ത്, നിനവുകൾ LGBTQ വിഭാഗത്തിൽ പെടുന്ന മ്യൂസിക് വീഡിയോ ആയി അണിയറപ്രവർത്തകർ കരുതുന്നില്ല. പകരം, സ്വവർഗ പ്രണയം സാധാരണമായ ഒന്ന് മാത്രമാണ് എന്ന സന്ദേശമാണ് നൽകാൻ ശ്രമിച്ചിരിക്കുന്നത്.

    സ്മിത ഭാസ്കറുടെ വരികൾക്ക് അർജുൻ രാജ്‌കുമാറാണ് സംഗീതം നൽകിയിരിക്കുന്നത്. പിന്നണി ഗായിക കാവ്യാ അജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്.

    അവനിർ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സൻ നിർമ്മിച്ച് വിഷ്ണു ഉദയൻ സംവിധാനം നിർവഹിച്ച നിനവുകളിൽ ലളിത, അനഘ, ആമി തുടങ്ങിയവർ അഭിനയിച്ചിരിക്കിന്നു. പ്രിയ എസ് പിള്ള ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നു.
    Published by:user_57
    First published:
    )}