മാങ്കാവ് ആഴ്ച്ചവട്ടത്തെ ഗോവിന്ദന് വൈദ്യരുടെ തറവാടായിരുന്നു ചിത്രത്തില്‍ മീനുക്കുട്ടിയുടെ വീട്. രണ്ടേക്കറിലധികം വരുന്ന സ്ഥലത്ത് ഭൂമിയുണ്ടിപ്പോള്. ഒപ്പം 80 വര്‍ഷം പഴക്കമുള്ള വീടും.
കോഴിക്കോട്: 1990 ജനുവരി ഒന്നിനാണ് മോഹന്‍ലാലും രേഖയും കേന്ദ്രകഥാപാത്രങ്ങളായ ഏയ് ഓട്ടോ പുറത്തിറങ്ങുന്നത്. വേണുനാഗവള്ളിയുടെ സംവിധാനത്തില്‍ മണിയന്‍പിള്ള രാജു നിർമിച്ച ഏയ് ഓട്ടോയ്ക്ക് ആകെ ചെലവ് വന്നത് 27 ലക്ഷം രൂപയായിരുന്നു. ബോക്സോഫീസില്‍ വമ്പന്‍ ഹിറ്റായ ചിത്രം വാരിക്കൂട്ടിയത് നാലര കോടിയിലധികവും. ഓട്ടോറിക്ഷ ഡ്രൈവറായ സുധിയുടെയും സമ്പന്ന കുടുംബത്തിലെ യുവതിയായ മീനുക്കുട്ടിയുടെയും പ്രണയവുമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഹാസ്യവും ഓട്ടോറിക്ഷാ തൊഴിലാളികളുടെ ജീവിതവും ഉള്‍ച്ചേര്‍ന്ന കുടുംബചിത്രം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഏയ് ഓട്ടോ കണ്ടവരാരും മീനുക്കുട്ടിയുടെ വീട് മറന്നിരിക്കില്ല.
മാങ്കാവ് ആഴ്ച്ചവട്ടത്തെ ഗോവിന്ദന് വൈദ്യരുടെ തറവാടായിരുന്നു ചിത്രത്തില്‍ മീനുക്കുട്ടിയുടെ വീട്. രണ്ടേക്കറിലധികം വരുന്ന സ്ഥലത്ത് ഭൂമിയുണ്ടിപ്പോള്. ഒപ്പം 80 വര്‍ഷം പഴക്കമുള്ള വീടും. ഗോവിന്ദന് വൈദ്യര്‍ക്ക് മൂന്ന് മക്കളായിരുന്നു. രണ്ടുപേരും മരിച്ചു. ജീവിച്ചിരിക്കുന്നത് സുഭാഗ്യ മാത്രമാണ്. അവര്‍ ചാലപ്പുറത്താണ്. പത്ത് വര്‍ഷത്തിലധികമായി കാട് കയറി കിടക്കുകയാണ് ഈ വീട്. വീടിന്റെ അടുക്കള ഭാഗം തകര്‍ന്നിരിക്കുന്നു. പറമ്പാകെ കാട്ടുപൊന്തകള്‍ നിറഞ്ഞ നിലയിലാണ്.
നഗരമധ്യത്തിലെ കണ്ണായ ഭൂമിയിലേക്കും വീട്ടിലേക്കും ആരും വരാറില്ല. ഗോവിന്ദന് പണിക്കരുടെ രണ്ട് പേരക്കുട്ടികളാണ് വീടിന്റെ പുതിയ അവകാശികള്‍. പക്ഷേ അവരാരും തന്നെ ആഴ്ച്ചവട്ടത്തെ തറവാട്ടിലേക്ക് വരാറേയില്ല. ഭൂമിയും വീടും നോക്കുന്നത് നല്ലളം സ്വദേശിയായ മണ്‍സൂറാണ്. കല്യാണമണ്ഡലം പോലെയെന്തെങ്കിലും സംരഭം ഭൂമിയില്‍ തുടങ്ങാന്‍ കുടുംബത്തിന് ആലോചനയുണ്ടെന്ന് മണ്‍സൂര്‍ പറഞ്ഞു. ഞങ്ങള്‍ക്കൊന്നും ഇനി ഭൂമിയും വീടും പരിപാലിക്കാനാവില്ലെന്നും കുട്ടികള്‍ കൈകാര്യം ചെയ്യട്ടെയെന്ന് ഗോവിന്ദന് വൈദ്യരുടെ മകള്‍ സുഭാഗ്യ പറഞ്ഞു.
സിനിമയിലെ വീട്
വീടിന്റെ ഇപ്പോഴത്തെ ചിത്രം
ഏയ് ഓട്ടോ മാത്രമല്ല, സിദ്ധീഖ്-ലാല്‍ കൂട്ടുകെട്ടിന്റെ ഗോഡ് ഫാദര്‍ എന്ന ചിത്രത്തില്‍ ആനപ്പാറ അച്ചമ്മയുടെ തറവാടും ഈ വീടായിരുന്നു. വീടുകാണാന്‍ ബ്ലോഗര്‍മാരുടെ നീണ്ടനിരയാണെങ്കിലും ഗേറ്റുകള്‍ തുറക്കാറില്ല. കാര്യസ്ഥന് മണ്‍സൂര്‍ സ്ഥലത്തുണ്ടെങ്കില്മാത്രമേ അകത്ത് കയറി ഈ സിനിമാവീട് കാണാന്‍ കഴിയുകയുള്ളു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.