HOME » NEWS » Film » TAKE A LOOK AT THE SECOND TEASER OF PARVATHY THIRUVOTHU MOVIE AARKKARIYAM

Aarkkariyam teaser | പാർവതി തിരുവോത്തിന്റെ വ്യത്യസ്ത അവതരണം; 'ആർക്കറിയാം' രണ്ടാം ടീസർ പുറത്തിറങ്ങി

Take a look at the second teaser of Parvathy Thiruvothu movie Aarkkariyam | വൈറലായി മാറിയ പാർവതിയുടെ ടോപ്‌ലെസ് ചിത്രങ്ങളുടെ പശ്ചാത്തലവുമായി ടീസറിന് സമാനതകളുണ്ട്

News18 Malayalam | news18-malayalam
Updated: January 29, 2021, 7:40 PM IST
Aarkkariyam teaser | പാർവതി തിരുവോത്തിന്റെ വ്യത്യസ്ത അവതരണം; 'ആർക്കറിയാം' രണ്ടാം ടീസർ പുറത്തിറങ്ങി
ടീസറിലെ രംഗം
  • Share this:
സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം ആർക്കറിയാമിന്റെ രണ്ടാമത്തെ ഒഫീഷ്യൽ ടീസർ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ചേർന്ന് പുറത്തിറക്കി. പാർവതി തിരുവോത്തും, ബിജു മേനോനും ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാനു ജോൺ വർഗീസ് ആണ്.

കുറച്ചു നാളുകൾക്കു മുൻപ് വൈറലായി മാറിയ പാർവതിയുടെ ടോപ്‌ലെസ് ഫോട്ടോഷൂട്ടിന്റെ പശ്ചാത്തലവുമായി ഇപ്പോൾ പുറത്തുവന്ന ടീസറിൽ സമാനതകളുണ്ട്. നെറ്റിയിൽ ഒരാൾ അരുമയോടെ കൈവച്ചിരുന്ന പരാതിയുടെ ചിത്രവുമായി ടീസറിലെ രംഗം സമാനതകൾ പുലർത്തുന്നു. ഫോട്ടോഷൂട്ട് ചിത്രത്തിന്റെ ഭാഗമായുള്ളതാണോ എന്ന് പറഞ്ഞിട്ടില്ലായിരുന്നു.

മൂൺഷോട്ട് എന്റർടൈൻമെൻറ്സും ഒ പി എം ഡ്രീം മിൽ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന സാനു ജോൺ വർഗീസ് ചിത്രമാണിത്. സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നാണ് താരങ്ങൾ ഒഫീഷ്യൽ ടീസർ പങ്കു വെച്ചത്. പാർവതി തിരുവോത്തും ഷറഫുദ്ധീനും ഷേർളിയും റോയുമായാണ് ചിത്രത്തിൽ എത്തുന്നത്.

'ആർക്കറിയാം' എന്ന വാക്കിൽ അവസാനിക്കുന്ന രണ്ടു ടീസറുകളും പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്ന കൗതുകം നിരിക്കുന്നവയാണ്. കോവിഡ് പശ്ചാത്തലമാക്കി ഈയടുത്തിറങ്ങിയ ആദ്യ ടീസറും ഫസ്റ്റ് ലുക്കും പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയം ആയിരുന്നു. (ടീസർ ചുവടെ)

Youtube Video


വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും താരങ്ങൾ എത്തിയ ടീസറും ഫസ്റ്റ് ലുക്കും സമൂഹ മാധ്യമങ്ങളിൽ വൻ ചലനമാണ് സൃഷ്ടിച്ചത്.

കരിയറിൽ ആദ്യമായി ഒരു 70 കാരന്റെ വേഷമാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. പാർവതിയുടെ അച്ഛന്റെ വേഷമാണ് ഇദ്ദേഹത്തിന്. 72 വയസ്സുള്ള അച്ഛൻ കഥാപാത്രമായാണ് ബിജു മേനോന്റെ വരവ്. ഈ ലുക്ക് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. 'അയ്യപ്പനും കോശിയും' സിനിമയ്ക്ക് ശേഷം അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ബിജു മേനോൻ ചിത്രമാണിത്. കൂടാതെ, 'തുറമുഖം' എന്ന സിനിമയിലും ബിജു മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി. ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം നൽകി അവതരിപ്പിച്ചിരിക്കുന്നത് ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ്. നേഹ നായരുടെയും, യക്‌സൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ആർക്കറിയാമിന്റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി. തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മോങ്ക്സ്. 2021 ഫെബ്രുവരിയിലാണ് 'ആർക്കറിയാം' റിലീസിനൊരുങ്ങുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.
Published by: user_57
First published: January 29, 2021, 7:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories