HOME » NEWS » Film » TAKE A LOOK AT THE TEASER OF JOE JOHN CHACKO MOVIE CHIRI

Chiri teaser | ജോ ജോൺ ചാക്കോ നായകനാവുന്ന 'ചിരി'യുടെ ടീസർ പുറത്തിറങ്ങി

ജോ ജോണ്‍ ചാക്കോ നായകനാവുന്ന ചിത്രമാണിത്

News18 Malayalam | news18-malayalam
Updated: March 8, 2021, 6:23 PM IST
Chiri teaser | ജോ ജോൺ ചാക്കോ നായകനാവുന്ന 'ചിരി'യുടെ ടീസർ പുറത്തിറങ്ങി
ചിരി ടീസർ
  • Share this:
ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോസഫ് പി. കൃഷ്ണ സംവിധാനം ചെയ്യുന്ന 'ചിരി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസർ നടൻ ദുൽഖർ സല്‍മാന്‍ തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. നടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരനാണ് ജോ ജോൺ ചാക്കോ.

ഡ്രീം ബോക്സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം നിര്‍മ്മിക്കുന്ന 'ചിരിയില്‍' ശ്രീജിത്ത് രവി, സുനില്‍ സുഖദ, വിശാഖ്, ഹരികൃഷ്ണന്‍, ഹരീഷ് പേങ്ങന്‍, മേഘ സത്യന്‍, ഷെെനി സാറാ, ജയശ്രീ, സനുജ, അനുപ്രഭ, വര്‍ഷ മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ക്യാമറ: ജിൻസ്‌ വിന്‍സണ്‍, തിരക്കഥ, സംഭാഷണം: ദേവദാസ്, സംഗീതം-പ്രിന്‍സ്, ജാസി ഗിഫ്റ്റ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, കല- എം. കോയ, മേക്കപ്പ്-റഷീദ് മുഹമ്മദ്, വസ്ത്രാലങ്കാരം: ഷാജി ചാലക്കുടി, സ്റ്റില്‍സ്: ജയപ്രകാശ് അതളൂര്‍, പരസ്യകല-യെല്ലോ ടൂത്ത്, എഡിറ്റര്‍-സൂരജ് ഇ എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിജിത്ത്, പ്രൊഡക്ഷന്‍ മാനേജര്‍- ജാഫര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുഹൈൽ VPL.

Youtube Video


സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവമുഹൂര്‍ത്തങ്ങളാണ് 'ചിരി' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. വാര്‍ത്ത പ്രചരണം: എ എസ് ദിനേശ്, ആതിര ദിൽജിത്ത്.

ഇനി സെക്കൻഡ് ഷോയ്ക്ക് പടം കാണാം

സംസ്ഥാനത്തെ തീ​യ​റ്റ​റു​ക​ളി​ല്‍ സെ​ക്ക​ന്‍​ഡ് ഷോയ്ക്ക് സിനിമ പ്രദർശിപ്പിക്കാൻ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. തീ​യ​റ്റ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ അ​ര്‍​ധ​രാ​ത്രി 12 വ​രെ​യാ​ക്കി. നേ​ര​ത്തെ ഇ​ത് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​യി​രു​ന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Also read: ഇനി സെക്കൻഡ് ഷോയ്ക്ക് പടം കാണാം; തിയറ്ററുകളിൽ സെക്കൻഡ് ഷോയ്ക്ക് അനുമതി

കോവിഡ് 19 വ്യാപിച്ചതിനെ തുർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൌൺ സമയത്ത് അ​ട​ച്ചി​ട്ട തീ​യ​റ്റ​റു​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ദ​ര്‍​ശ​ന സ​മ​യ നി​യ​ന്ത്ര​ണം മാ​റ്റാ​ന്‍ കോ​വി​ഡ് കോ​ര്‍ ക​മ്മി​റ്റി സ​ര്‍​ക്കാ​രി​നു നിർദേശം ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സെ​ക്ക​ന്‍​ഡ് ഷോ​യ്ക്ക് അ​നു​മ​തി ന​ല്‍​കി ഇന്നു ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​ക​ള്‍​ക്കു സെ​ക്ക​ന്‍​ഡ് ഷോ ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ കാ​ര്യ​മാ​യ വ​രു​മാ​ന​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തോ​ടെ ഏ​ക​ദേ​ശം 30ഓളം സി​നി​മ​ക​ളു​ടെ റി​ലീ​സ് മാ​റ്റി​വ​ച്ചു.

Summary: Teaser for the movie Chiri is out. The film revolves around the unexpected happenings as somebody attends his friend's wedding, uninvited. The movie based on a humorous theme has Joe John Chacko playing the lead. The film is an out-and-out comic entertainer
Published by: user_57
First published: March 8, 2021, 6:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories