നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • എങ്ങനെ സ്റ്റാമിന വീണ്ടെടുക്കാം? കോവിഡ് ഭേദമായവർ ചെയ്യേണ്ട വ്യായാമ മുറകളുമായി തമന്ന ഭാ​ട്ടി​യ

  എങ്ങനെ സ്റ്റാമിന വീണ്ടെടുക്കാം? കോവിഡ് ഭേദമായവർ ചെയ്യേണ്ട വ്യായാമ മുറകളുമായി തമന്ന ഭാ​ട്ടി​യ

  എതാനും ദിവസങ്ങൾക്ക് മുമ്പാണ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ത​മ​ന്ന ഭാ​ട്ടി​യ രോഗമുക്തയായത്.

  tamanna

  tamanna

  • Share this:
   കോവിഡ് ചികിത്സ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയതിനു പിന്നാലെ സ്റ്റാമിന വീണ്ടെടുക്കാനുള്ള വ്യായാമമുറകളുമായി തെന്നിന്ത്യൻ താരം ത​മ​ന്ന ഭാ​ട്ടി​യ. കൊറോണ മുക്തരായവർ എങ്ങനെ ശരീരം സംരക്ഷിക്കണമെന്നതിന്റെ വിഡിയോയും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

   എതാനും ദിവസങ്ങൾക്ക് മുമ്പാണ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തെന്നിന്ത്യൻ താരം ത​മ​ന്ന ഭാ​ട്ടി​യ രോഗമുക്തയായത്. തിരിച്ചെത്തിയ മകളെ സ്വീകരിക്കുന്ന തമന്നയുടെ മാതാപിതാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വർക്ക്ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

   "ഒരു കൊച്ചു കുഞ്ഞിനെ പോലെ പുതിയ ചുവടുകള്‍ വച്ച് എന്‍റെ സ്റ്റാമിന വീണ്ടെടുക്കാനുള്ള സമയമാണിത്. കൊറോണ വൈറസില്‍ നിന്ന് മുക്തരായതിന് ശേഷം ഇത് വളറെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. പഴയതുപോലെ തുടരുക, പക്ഷേ നിങ്ങളുടെ ശരീരം ശ്രദ്ധിക്കുന്നുന്നുണ്ടെന്ന് ഉറപ്പാക്കുക" തമന്ന കുറിക്കുന്നു.
   തമന്നയുടെ മാതാപിതാക്കളാണ് ആദ്യം കോവിഡ്  പോസിറ്റിവ് ആയത്. പിന്നീട് ഹൈദരാബാദിൽ വെബ് സീരിസിന്റെ ഷൂട്ട് നടക്കുന്നതിനിടെ തമന്നയ്ക്കും ലക്ഷണങ്ങൾ കണ്ടു തുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. അഞ്ച് ദിവസം ആശുപത്രിയിൽ കിടന്ന താരം പിന്നീട് ഹോം ക്വാറന്റീനിൽ പോകുകയായിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}