നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Ajith Kumar | 'തല'യെന്ന് ഇനി വിളിക്കരുത്; അഭ്യര്‍ത്ഥനയുമായി തമിഴ് നടന്‍ അജിത്‌

  Ajith Kumar | 'തല'യെന്ന് ഇനി വിളിക്കരുത്; അഭ്യര്‍ത്ഥനയുമായി തമിഴ് നടന്‍ അജിത്‌

  അജിത്ത് ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ വിശേഷിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദമാണ് 'തല'യെന്നത്

  അജിത്

  അജിത്

  • Share this:
   തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് അജിത്. സിനിമാ മേഖലയിലെ സൂപ്പര്‍ താരങ്ങളില്‍ നിന്നും പല നിലയ്ക്കും വ്യത്യസ്തനാണ് അദ്ദേഹം. വലിയ സിനിമാ താരമായിരുന്നിട്ടും തന്റെ എളിമ കൊണ്ട് തനതായ വ്യക്തിത്വം നേടിയെടുത്ത നടനാണ് അജിത്.

   തന്റെ സ്വകാര്യ ജീവിതത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന അജിത്തിന് സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ വാര്‍ത്തകളും വിശേഷങ്ങളും ആരാധകര്‍ എന്നും ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭ്യര്‍ത്ഥനയുമായാണ് അജിത് എത്തിയിരിക്കുന്നത്.

   Also Read-Marakkar | തിയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും; കരാര്‍ ഒപ്പിട്ടതായി മോഹന്‍ലാല്‍

   അജിത്ത് ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ വിശേഷിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദമാണ് 'തല'യെന്നത്. സമൂഹ മാധ്യമങ്ങളിലും വാര്‍ത്തകളിലും ഈ പദം പലപ്പോഴും ഇടംപിടിക്കാറുണ്ട്. ഇനി മുതല്‍ 'തല' എന്ന് തന്നെ സംബോധന ചെയ്യരുതെന്നാണ് പുതിയതായി പുറത്തിറക്കിയ പ്രസ്താവനയിലൂടെ താരം അഭ്യര്‍ത്ഥിക്കുന്നത്.   'മാധ്യമപ്രവര്‍ത്തകരോടും എന്റെ ആരാധകരോടും പൊതുസമൂഹത്തോടും പറയാനുള്ളത്. അജിത്ത്, അജിത്ത് കുമാര്‍ അല്ലെങ്കില്‍ എകെ എന്നു പരാമര്‍ശിക്കപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തലയെന്നോ മറ്റെന്തെങ്കിലും വിശേഷണമോ എന്റെ പേരിനു മുന്‍പ് ചേര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതം എല്ലാവര്‍ക്കും ആശംസിക്കുന്നു. സ്‌നേഹം, അജിത്ത് കുമാര്‍', എന്നാണ് പ്രസ്താവന.

   Also Read- Marakkar | മരക്കാര്‍ നാളെ തിയേറ്ററുകളിലേക്ക്; റിലീസ് ലോകമാകെ 4100 തിയറ്ററുകളില്‍; ആദ്യ ദിനം 16,000 പ്രദര്‍ശനം
   Published by:Karthika M
   First published: