Vikram| നെഞ്ചുവേദന; നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Vikram| നെഞ്ചുവേദന; നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
Last Updated :
Share this:
ചെന്നൈ: നടൻ വിക്രമിനെ (Vikram) നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ് സിനിമയിലെ മുൻനിര നായകനായ വിക്രമിനെ ചെന്നൈ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് ചികിൽസയ്ക്കായി പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും ആശുപത്രി അധികൃതർ ഇക്കാര്യം നിഷേധിച്ചു. വിക്രം സുഖമായിരിക്കുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനില്‍ അധികൃതർ അറിയിച്ചു.
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊന്നിയിൻ സെൽവന്റെ ടീസർ ഇന്ന് വൈകിട്ട് ആറുമണിക്ക് അദ്ദേഹം പുറത്തിറക്കേണ്ടതായിരുന്നു. സിനിമയുടെ ആദ്യഭാഗം സെപ്റ്റംബർ 30ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. അതുപോലെ തന്നെ വിക്രമിന്റെ മറ്റൊരു ചിത്രമായ കോബ്രയുടെ മ്യൂസിക് ലോഞ്ച് പാർട്ടിയും നാളെ നിശ്ചയിച്ചിരുന്നു.
തമിഴ് സിനിമാലോകത്തെ ജനപ്രിയ നടന്മാരിൽ ഒരാളാണ് ചിയാൻ വിക്രം. ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയ കാർത്തിക് സുബ്ബരാജിന്റെ മഹാനിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഇപ്പോൾ പൊന്നിയിൻ സെൽവന്റെ റിലീസിനായി കാത്തിരിക്കുകയാണ് അദ്ദേഹം. സംവിധായകൻ അജയ് ജ്ഞാനമുത്തുവിനൊപ്പം അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ കോബ്ര ഈ വർഷം അവസാനം വലിയ റിലീസിന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. സംവിധായകൻ പാ രഞ്ജിത്തിനൊപ്പവും അദ്ദേഹം സിനിമ ചെയ്യുന്നുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.