• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരളത്തിന് സഹായവുമായി കാർത്തി എത്തി; ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി

News18 Malayalam
Updated: August 16, 2018, 6:42 PM IST
കേരളത്തിന് സഹായവുമായി കാർത്തി എത്തി; ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി
News18 Malayalam
Updated: August 16, 2018, 6:42 PM IST
തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക തമിഴ് നടന്‍ കാര്‍ത്തി കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കാര്‍ത്തി തുക കൈമാറി.

നടികര്‍ സംഘത്തിന്റെയും സൂര്യയുടെയും കാർത്തിയുടെയും വകയായുളള തുക കൈമാറാനാണ് കാര്‍ത്തി മുഖ്യമന്ത്രിയെ കാണ്ടത്. തമിഴ് പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡണ്ടും നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ തന്റെ വകയായി പത്ത് ലക്ഷം രൂപ നല്‍കും.

പ്രകൃതി ദുരന്തത്തെ നേരിടുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കണമെന്നും തമിഴ് സിനിമാലോകത്തോടും ആരാധകരോടും തമിഴ് ജനതയോടും വാര്‍ത്താക്കുറിപ്പിലൂടെ വിശാല്‍ അഭ്യർത്ഥിച്ചു.

 
First published: August 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...