സഹോദരന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് പ്രമുഖ തമിഴ് നടന്‍ പൊന്നമ്പലം. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പൊന്നമ്പലം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ‘മദ്യപാനം മൂലമാണ് തന്‍റെ വൃക്ക തകരാറിലായതെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ വിഷം ഉളളില്‍ ചെന്നതാണ് രോഗ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന്’ പൊന്നമ്പലം വെളിപ്പെടുത്തി. ബന്ധുവും സംവിധായകനുമായ ജഗന്നാഥന്‍ വൃക്ക ദാനം ചെയ്തത് മൂലമാണ് അദ്ദേഹം സ്വാഭാവിക ജീവിതതത്തിലേക്ക് മടങ്ങിയെത്തിയത്.നടന്മാരായ കമൽഹാസൻ, ചിരഞ്ജീവി, ശരത്കുമാർ, ധനുഷ് എന്നിവർ പൊന്നമ്പലത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു.
“ഞാൻ അമിതമായി മദ്യപിച്ചതിനാലാണ് ഇത് സംഭവിച്ചതെന്ന് പലരും പറഞ്ഞു, പക്ഷേ ഞാൻ ഇരയാണ്. എന്റെ പിതാവിന് നാല് ഭാര്യമാരുണ്ടായിരുന്നു. മൂന്നാമത്തെ ഭാര്യയുടെ മകൻ, അവൻ എന്റെ സഹോദരനാണ്. , എന്റെ മാനേജരായി ജോലി ചെയ്തിട്ടുണ്ട്. ഞാൻ അവനെ ഒരുപാട് വിശ്വസിച്ചു.പക്ഷെ എപ്പോഴോ അവൻ എന്റെ ഭക്ഷണത്തിൽ സ്ലോ വിഷൻ കലർത്തിയതായി അറിഞ്ഞു .ഒരു ദിവസം രാത്രി ഉറക്കം വരാത്തതിനാല്‍ ഞാന്‍ സിഗരറ്റ് വലിച്ച് പുറത്തിറങ്ങിയപ്പോള്‍ എന്റെ സഹോദരനെ കുറച്ച് ദൂരെ കണ്ടു. എന്റെ ലുങ്കിയും പാവയും കുറച്ച് ചരടുമൊക്കെ ജപിച്ച് ഒരു കുഴിയില്‍ ഇട്ട് മൂടുകയായിരുന്നു അവന്‍. അപ്പോള്‍ ഒന്നും ചോദിച്ചില്ല.
പിറ്റേദിവസം പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് സഹോദരനാണ് എല്ലാത്തിനും പിന്നിലെന്ന് അറിയുന്നത്. ഞാന്‍ ചെറുപ്പം മുതല്‍ പണം സമ്പാദിക്കുന്നതും അവന് ഇഷ്ടമായിരുന്നില്ല. എനിക്ക് സഹോദരനോട് ഒരു ദേഷ്യവുമില്ല. കുറേകാലം കഴിയുമ്പോള്‍ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിന് മനസ്സിലാകുമായിരിക്കും. സത്യം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.എന്നിരുന്നാലും, എന്റെ സഹോദരനെക്കുറിച്ച് ഒരു പരാതി നൽകുന്നതിലൂടെ ഞാൻ എന്താണ് നേടാൻ പോകുന്നതെന്ന് എനിക്ക് തോന്നി. ചെറുപ്പത്തിൽ ഞങ്ങളെ പരിപാലിച്ച ആളാണ് എന്റെ സഹോദരൻ. കാര്യമായില്ലെങ്കിലും, അവൻ എന്നെ കുറച്ചുനേരം നോക്കി, ആ നന്ദിക്ക് പകരമായി ഞാൻ അവന്റെ കുടുംബത്തിന് ചികിത്സാ സഹായം മുതൽ സാമ്പത്തിക സഹായം വരെ ചെയ്തു. വീടിന്റെ വാടക കൊടുക്കാൻ ഞാനും സഹായിച്ചു.
എന്നാൽ എന്റെ 27-ാം വയസ്സിൽ ഞാൻ ഒരു വീട് പണിതു. അവനത് ദഹിച്ചതായി തോന്നുന്നില്ല. എന്നിരുന്നാലും, ഞാൻ എന്ത് ചെയ്താലും, ദൈവം എന്നോടൊപ്പമുണ്ട്, എനിക്ക് ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ട്. ആയിരത്തി അഞ്ഞൂറോളം സിനിമകളില്‍ ഇടിയും കുത്തും ഒക്കെ കിട്ടി കഷ്ടപ്പെട്ടാണ് സമ്പാദിച്ചത്. അതെല്ലാം കുടുംബത്തിന് വേണ്ടിയാണ് ചെലവാക്കിയത്. അവസാനം സഹോദരന്‍ തന്നെ ഇങ്ങനെ ചെയ്തുവെന്ന് അറിഞ്ഞപ്പോള്‍ മനസ് ഒരുപാട് വേദനിച്ചു – പൊന്നമ്പലം പറഞ്ഞു.
തൊണ്ണൂറുകളില്‍ സ്റ്റണ്ട് മാനായി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ പൊന്നമ്പലം വളെര പെട്ടന്ന് തന്നെ മറ്റ് ഭാഷകളിലും സജീവമായി. വില്ലന്‍ വേഷങ്ങളിലും കോമഡി വേഷങ്ങളിലും തിളങ്ങിയ അദ്ദേഹത്തിന്‍റെ ‘നാട്ടാമൈ’ എന്ന തമിഴ്ചിത്രത്തിലെ വില്ലന്‍ വേഷം കരിയറിലെ വഴിത്തിരിവായി. ‘ആട് 2’ എന്ന ചിത്രത്തിലെ പൊന്നമ്പലം അവതരിപ്പിച്ച ഹോട്ടലുടമയുടെ വേഷം മലയാളികള്‍ക്കിടയില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.