നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Vadivelu Hospitalised| തമിഴ് നടൻ വടിവേലുവിന് കോവിഡ് 19; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  Vadivelu Hospitalised| തമിഴ് നടൻ വടിവേലുവിന് കോവിഡ് 19; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  രണ്ട് ദിവസം മുമ്പാണ് വടിവേലു ലണ്ടനിൽ നിന്ന് ചെന്നൈയിൽ തിരിച്ചെത്തിയത്.

  • Share this:
   തമിഴ് നടൻ വടിവേലുവിനെ (Vadivelu)ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് (Covid 19) ബാധിതനായതിനെ തുടർന്നാണ് നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുമ്പാണ് വടിവേലു ലണ്ടനിൽ നിന്ന് ചെന്നൈയിൽ തിരിച്ചെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

   ലണ്ടനിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയതാണ് താരം. നടന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും സുഖം പ്രാപിക്കുന്നതായും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു.

   ശ്രദ്ധേയമായ നിരവധി തമിഴ് സിനിമകളിൽ കോമഡി അവതരണത്തിലൂടെ നിരവധി ആരാധകരുള്ള നടനാണ് വടിവേലു. ഏതാനും നാളായി അഭിനയരംഗത്തു നിന്നും വിട്ടു നിൽക്കുന്ന താരം രാഷ്ട്രീയ അഭിപ്രായങ്ങളിലൂടെയും മാധ്യമങ്ങളിൽ ഇടംനേടിയിരുന്നു. ഡിഎംഡികെ നേതാവ് വിജയകാന്തിനെതിരെ രാഷ്ട്രീയ അഭിപ്രായങ്ങൾ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

   'എ രഞ്‍ജിത്ത് സിനിമ ' ; ക്രിസ്‍മസ് ആശംസകളുമായി ആസിഫ് അലിയും നമിതയും : സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

   ആസിഫ് അലി (Asif Ali) നാകനായി എത്തുന്ന ചിത്രമാണ് 'എ രഞ്‍ജിത്ത് സിനിമ' (A Ranjith Cinema). നിഷാന്ത് സാറ്റുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

   Also Read-Minnal Murali | വ്യാജനെ തപ്പി ഇറങ്ങിയവര്‍ക്ക് കിട്ടിയത് മായാവി മുതല്‍ ഇട്ടിമാണി വരെ; ഒരു മിന്നല്‍ മുരളി അപാരത

   'എ രഞ്‍ജിത്ത് സിനിമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകായണ് അണിയറ പ്രവർത്തകർ.

   രഞ്‍ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിൽ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ ഉള്ളത്. നമിതയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

   ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയാണ് 'എ രഞ്‍ജിത്ത് സിനിമ'യുടെ നിര്‍മ്മാണം. ചിത്രം വിതരണത്തിന് എത്തിക്കുന്നത് റോയല്‍ സിനിമാസ്. നവാഗതനായ മിഥുൻ അശോകന്‍ ചിത്രത്തിന് സംഗീതം പകരുന്നു.റഫീഖ് അഹമ്മദ് ആണ് ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം സുനോജ് വേലായുധൻ. പിആർഒ എ എസ് ദിനേശ്.
   Published by:Naseeba TC
   First published:
   )}