HOME » NEWS » Film » TAMIL ACTOR VIJAY ANTONY TO REDUCE SALARY BY RS 1 CRORE

കോവിഡിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധി; നിർമാതാക്കളെ സഹായിക്കാൻ പ്രതിഫലം കുറച്ച് തമിഴ് നടൻ

പ്രതിഫലത്തിൽ 25 ശതമാനം കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഏകദേശം ഒരു കോടിയോളം വരും.

News18 Malayalam | news18-malayalam
Updated: May 6, 2020, 3:04 PM IST
കോവിഡിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധി; നിർമാതാക്കളെ സഹായിക്കാൻ പ്രതിഫലം കുറച്ച് തമിഴ് നടൻ
vijay antony
  • Share this:
കോവിഡ് 19 നെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിർമാതാക്കൾക്ക് സഹായഹസ്തവുമായി തമിഴ്നടൻ. പ്രതിഫലത്തിൽ 25 ശതമാനം കട്ടാണ് നടൻ വിജയ് ആന്റണി പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴരശൻ, അഗ്നി സിറഗുകൾ, കാക്കി എന്നീ ചിത്രങ്ങളാണ് വിജയ് ആന്റണിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഈ മൂന്ന് ചിത്രങ്ങളുടേയും റിലീസ് മാറ്റി വെക്കേണ്ടതായി വന്നു.

TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]

ഇതുമൂലം നിർമാതാക്കൾക്കുണ്ടാകുന്ന നഷ്ടം നികത്തനാണ് താരത്തിന്റരെ തീരുമാനം. ഈ മൂന്ന് ചിത്രങ്ങളിലുമായി താരം വാങ്ങുന്ന പ്രതിഫലത്തിൽ 25 ശതമാനം കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഏകദേശം ഒരു കോടിയോളം വരും.

വിജയ് ആന്റണിയുടെ പ്രഖ്യാപനം ആശ്വാസകരമാണെന്ന് നിർമാതാക്കളും പറയുന്നു. വിജയിയെ പോലെ മറ്റ് താരങ്ങളും പ്രതിഫലം കുറച്ച് സഹകരിക്കണമെന്ന് നിർമാതാവ് ടി ശിവ പറയുന്നു.
Published by: Naseeba TC
First published: May 6, 2020, 3:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories