ആരാധകരെ അഭിവാദ്യം ചെയ്തും സെൽഫിയെടുത്തും തമിഴ് സൂപ്പർ താരം വിജയ്. മാസ്റ്റർ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് കാരവാന് മുകളിൽ കയറി താരം ആരാധകരെ അഭിവാദ്യം ചെയ്തത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിജയ് ആരാധകരെ കാണനെത്തിയത്. ഈ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നാണ് താരത്തെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തത്.
ഇതിനിടെ മൂന്നു ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് താരത്തിന് നോട്ടീസ് നല്‍കി. 'ബിഗില്‍' സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പിന്റെ അന്വേഷണം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.