• HOME
  • »
  • NEWS
  • »
  • film
  • »
  • ഷൂട്ടിങ്ങിനിടയിൽ നിയന്ത്രണംവിട്ട വാഹനം പാഞ്ഞടുക്കുന്ന വീഡിയോ പങ്കുവെച്ച് നടൻ വിശാൽ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഷൂട്ടിങ്ങിനിടയിൽ നിയന്ത്രണംവിട്ട വാഹനം പാഞ്ഞടുക്കുന്ന വീഡിയോ പങ്കുവെച്ച് നടൻ വിശാൽ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സെക്കൻഡുകൾ വൈകിയിരുന്നെങ്കിൽ വാഹനം നടന്റെ ദേഹത്തു കൂടി കയറി ഇറങ്ങിയേനെ

  • Share this:

    തിയേറ്ററിൽ ആരാധകരെ ത്രസിപ്പിക്കുന്ന മാസ് രംഗങ്ങൾക്കും സംഘട്ടനങ്ങൾക്കും പിന്നിൽ വലിയൊരു കൂട്ടം ആളുകളുടെ പരിശ്രമമുണ്ട്. പലപ്പോഴും ജീവൻ വരെ പണയപ്പെടുത്തിയാണ് പല രംഗങ്ങളും ചിത്രീകരിക്കുന്നത്. ഷൂട്ടിങ്ങിനിടയിലെ അപകടമരണങ്ങളും വാർത്തയാകാറുണ്ട്.

    അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് തമിഴ് നടൻ വിശാൽ. തന്റെ പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ചിത്രീകരണത്തിനിടയിൽ മരണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിൽ വിശാലിന് നേരെ നിയന്ത്രണംവിട്ട ട്രക്ക് പാഞ്ഞടുക്കുന്ന ദൃശ്യമാണ് പുറത്തു വന്നത്.
    Also Read- ആഗ്രഹിച്ചത് സുബിയെ വധുവായി കാണാൻ; നോവായി കലാഭവൻ രാഹുൽ

    വിശാലിന്റെ പുറകിൽ നിന്നാണ് വാഹനം വരുന്നത്. അതിനാൽ തന്നെ തൊട്ടടുത്തെത്തിയപ്പോൾ മാത്രമാണ് താരത്തെ ആളുകൾ ചേർന്ന് മാറ്റുന്നത്. സെക്കൻഡുകൾ വൈകിയിരുന്നെങ്കിൽ വാഹനം നടന്റെ ദേഹത്തു കൂടി കയറി ഇറങ്ങിയേനെ. ചിത്രീകരണ സമയത്ത് ഉണ്ടായിരുന്നവരുടെ നേരെയാണ് വാഹനം ഓടിക്കയറിയത്.


    സെക്കൻഡുകളുടേയും ഇഞ്ചുകളുടേയും വ്യത്യാസത്തിൽ ജീവൻ തിരിച്ചു കിട്ടിയെന്നാണ് വീഡിയോ പങ്കുവെച്ച് വിശാൽ ട്വിറ്ററിൽ കുറിച്ചത്. സംഭവിച്ചതോർത്ത് മരവിച്ചു പോയെന്നും വീണ്ടും ചിത്രീകരണം തുടർന്നെന്നും താരം പറയുന്നു.


    അപകടത്തിന്റെ ഞെട്ടലിലായിരുന്നുവെന്നും ആർക്കും പരിക്കില്ലെന്നും മാർക്ക് ആന്റണിയുടെ അണിയപ്രവർത്തകരും അറിയിച്ചിട്ടുണ്ട്.

    വിശാലിനൊപ്പം എസ്ജെ സൂര്യയും പ്രധാന വേഷത്തിലെത്തുന്ന മാർക്ക് ആന്റണി ആദിക് രവിചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. സുനിൽ, റിതു വർമ, അഭിനയ, നിഴൽഗൾ രവി, വൈ ജീ മഹേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

    Published by:Naseeba TC
    First published: