നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Puneeth Rajkumar | പുനീത് രാജ്കുമാര്‍ പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് തമിഴ് നടന്‍ വിശാല്‍

    Puneeth Rajkumar | പുനീത് രാജ്കുമാര്‍ പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് തമിഴ് നടന്‍ വിശാല്‍

    വിശാലിന്റെ പുതിയ ചിത്രമായ 'എനിമി'യുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം അറിയിച്ചത്

    • Share this:
      കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ സിനിമയില്‍ മാത്രമല്ല സമൂഹത്തോടും വളരെ ബന്ധപ്പെട്ട് ജീവിച്ച വ്യക്തിയാണ്. തന്റെ വരുമാനത്തില്‍ നിന്നും എപ്പോഴും ഒരു ഭാഗം പുനീത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് തമിഴ് നടന്‍ വിശാല്‍.

      വിശാലിന്റെ പുതിയ ചിത്രമായ 'എനിമി'യുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം അറിയിച്ചത്. 'പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇന്‍ഡസ്ട്രിയുടെ മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതു ഞാന്‍ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുകയാണെന്നാണ് വിശാല്‍ പറഞ്ഞത്'.



      Also read: Puneeth Rajkumar passes away | കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്‌കുമാർ അന്തരിച്ചു; മരണം ഹൃദയാഘാതത്തെത്തുടർന്ന്

      ബംഗളൂരുവിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചതിനു ശേഷമായിരുന്നു കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ അന്ത്യം. 46 കാരനായ സൂപ്പര്‍ താരം 2002 മുതല്‍ ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുകയും മികച്ച പ്രകടനത്തിലൂടെ ഈ മേഖലയില്‍ ജനപ്രീതി നേടുകയും ചെയ്തു.

      പ്രിയതാരത്തിന്റെ മരണവാർത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ആരാധകര്‍; വിക്രം ആശുപത്രിക്ക് മുന്നിൽ വികാരഭരിത രംഗങ്ങൾ

      ബെംഗളുരു: കന്നഡ ചലച്ചിത്ര നടന്‍ (Kannada Film Actor) പുനീത് രാജ്കുമാറിന്റെ (Puneeth Rajkumar) മരണവാര്‍ത്ത ഉള്‍ക്കൊളളാനാകാതെ ആരാധകര്‍ (Puneeth Rajkumar Fans). മരണവാര്‍ത്ത അറിഞ്ഞതോടെ പുനീത് ചികിത്സയില്‍ കഴിഞ്ഞ ബെംഗളുരുവിലെ (Bengaluru) വിക്രം (Vikram Hospital)ആശുപത്രിക്ക് മുന്നില്‍ വികാരഭരിതമായ രംഗങ്ങളാണ് അരങ്ങേറിയത്. അലമുറയിട്ട് കരയുന്ന ആരാധകരെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.

      Also Read- Puneeth Rajkumar | ബാലതാരത്തിൽ തുടങ്ങി നായക നടൻ വരെ; പുനീത് രാജ്‌കുമാറിന്റെ സിനിമാ വഴികളിലൂടെ

      പരസ്പരം ആലിംഗനം ചെയ്തും തലയില്‍ കൈകൊണ്ട് അടിച്ചും പവർ സ്റ്റാറായ പുനീതിന്റെ പേരുവിളിച്ച് പൊട്ടിക്കരയുകയായിരുന്നു ആരാധകര്‍. നവംബര്‍ ഒന്നിന് രാജ്യോത്സവത്തിന് വേണ്ടിയുളള ആഘോഷങ്ങള്‍ക്ക് തയ്യാറെടക്കുന്നതിന് ഇടയിലാണ് ഞെട്ടിക്കുന്ന വാര്‍ത്ത കന്നഡിഗരുടെ ഹൃദയത്തെ തകര്‍ത്തുകൊണ്ട് വന്നിരിക്കുന്നത്.

      മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ബെംഗളുരു നഗരം പൂര്‍ണമായും സ്തംഭിച്ചു. ആരാധകരുടെ ഭാഗത്ത് നിന്ന് അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാനുളള മുന്‍കരുതലുകള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. നഗരത്തിലെങ്ങും പൊലീസ് വിന്യാസം ശക്തമാക്കി. മൃതദേഹം വിലാപയാത്രയായി കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് വെക്കും.
      Published by:Karthika M
      First published:
      )}