നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Vivek hospitalised | ഹൃദയാഘാതം, തമിഴ് നടൻ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  Vivek hospitalised | ഹൃദയാഘാതം, തമിഴ് നടൻ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  Tamil actor Vivek hospitalised after cardiac arrest | അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്

  വിവേക്

  വിവേക്

  • Share this:
   നെഞ്ചുവേദനയെ തുടർന്ന് തമിഴ് നടൻ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേകിന് ഹൃദയാഘാതമുണ്ടായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. നിലവിൽ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ വിവേക് നിരീക്ഷണത്തിലാണ്. ആൻജിയോഗ്രാം ചെയ്തുകഴിഞ്ഞു.

   59 കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് വിവേക് പറഞ്ഞിരുന്നു. "പൊതുവിടങ്ങളിൽ നമ്മൾ സുരക്ഷിതരായിരിക്കാൻ മാസ്ക് ധരിക്കുകയും, കൈകൾ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്. അതേസമയം ആരോഗ്യപരമായി സുരക്ഷിതരാവാൻ വേണ്ടിയാണ് വാക്സിൻ. നിങ്ങൾ സിദ്ധ, ആയുർവേദ മരുന്നുകൾ, വൈറ്റമിൻ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതു തന്നെ. എന്നാൽ നമ്മുടെയെല്ലാം ജീവൻ രക്ഷിക്കാൻ കഴിയുന്നത് വാക്സിൻ കൊണ്ട് മാത്രമാണ്. വാക്സിൻ എടുത്തവർക്കു കോവിഡ് വരില്ലേ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവൻ ഹനിക്കപ്പെടില്ല," വിവേക് പറഞ്ഞതിങ്ങനെ.

   വാക്സിൻ സ്വീകരിച്ച ശേഷം അദ്ദേഹം ഡോക്‌ടർമാർക്കും നേഴ്സ്മാർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു.
   Published by:user_57
   First published:
   )}