തമിഴ് നടിയും ഗായികയുമായ പറവൈ മുനിയമ്മ അന്തരിച്ചു

Muniyamma Passes away | വിക്രം നായകനായി അഭിനയിച്ച ധൂൾ എന്ന സിനിമയിലെ പാട്ട് രംഗത്തിലൂടെ ശ്രദ്ധേയായിരുന്നു മുനിയമ്മ.

News18 Malayalam | news18-malayalam
Updated: March 29, 2020, 7:35 AM IST
തമിഴ് നടിയും ഗായികയുമായ പറവൈ മുനിയമ്മ അന്തരിച്ചു
paravai muniyamma
  • Share this:
മധുര: തമിഴ് ചലച്ചിത്രനടിയും നാടൻപാട്ട് കലാകാരിയുമായ പറവൈ മുനിയമ്മ അന്തരിച്ചു. 83 വയസായിരുന്നു. മധുര സ്വദേശിയായിരുന്ന മുനിയമ്മ ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. വിക്രം നായകനായി അഭിനയിച്ച ധൂൾ എന്ന സിനിമയിലെ പാട്ട് രംഗത്തിലൂടെ ശ്രദ്ധേയായിരുന്നു മുനിയമ്മ. നാടൻപാട്ട് രംഗത്ത് പ്രശസ്തയായിരുന്ന മുനിയമ്മ 25ഓളം തമിഴ് സിനിമകളിൽ വേഷമിട്ടു. മുനിയമ്മയ്ക്ക് ഒരു മകനുണ്ട്. സംസ്ക്കാരം ഇന്ന് മധുരയിൽ നടക്കും.

കഴിഞ്ഞ കുറേ കാലമായി സിനിമകളിൽ അഭിനയിക്കാതിരുന്ന മുനിയമ്മ ദാരിദ്ര്യത്തിലായിരുന്നു. ഇതറിഞ്ഞ് അവരെ സഹായിക്കാനായി തമിഴ് സിനിമയിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു. തമിഴ് നാട് മുൻ മുഖ്യമന്ത്രി ജയലളിത ആറു ലക്ഷം രൂപ അവരുടെ അക്കൌണ്ടിലേക്ക് സർക്കാർ സഹായമായി നൽകി. ഇതുകൂടാതെ മാസം ആറായിരം രൂപ പെൻഷനായും നൽകി.

കഴിഞ്ഞ നവംബറിൽ അസുഖം രൂക്ഷമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുനിയമ്മ മരിച്ചതായി വ്യാജവാർത്തകൾ അക്കാലത്ത് പ്രചരിക്കുകയും ചെയ്തിരുന്നു.
You may also like:മദ്യത്തിനു പകരം ഷേവിംഗ് ലോഷൻ കുടിച്ചു; കായംകുളത്ത് യുവാവ് മരിച്ചു [NEWS]മദ്യം ലഭിച്ചില്ല; സംസ്ഥാനത്ത് മൂന്നു ദിവസത്തിൽ ആറാമത്തെ ആത്മഹത്യ [NEWS]കൊറോണ; ശബരിമല;ഗെയിൽ; പ്രശ്‍നം എന്തുമാകട്ടെ; യതീഷ് ചന്ദ്രയുടെ വിവാദം; അത് നിർബന്ധം [NEWS]
ധൂൾ കൂടാതെ തമിൾപടം, ഏയ്, കോവിൽ, വെങ്കൈ തുടങ്ങിയ സിനിമകളിലാണ് മുനിയമ്മ വേഷമിട്ടത്. ചില മലയാള സിനിമകളിൽ ചെറിയ വേഷത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.

തമിഴ് നാട് സർക്കാരിന്‍റെ പ്രശസ്തമായ കലൈമാമണി അവാർഡ് മുനിയമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. സംഗീതസംവിധായകൻ വിദ്യാസാഗറാണ് മുനിയമ്മയെ സിനിമയിൽ അവതരിപ്പിച്ചത്. അതിനുമുമ്പും ചലച്ചിത്ര സംഗീത സംവിധായകർ കംപോസിങ്ങിനും മറ്റുമായി മുനിയമ്മയുടെ സഹായം തേടിയിരുന്നു. മുത്തു എന്ന ചിത്രത്തിന് മുമ്പ് എ.ആർ റഹ്മാൻ മുനിയമ്മയെ കണ്ടശേഷമാണ് ഒരു ഗാനത്തിനുള്ള ഈണം ചിട്ടപ്പെടുത്തിയത്.
First published: March 29, 2020, 7:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading