• HOME
  • »
  • NEWS
  • »
  • film
  • »
  • TAMIL ACTRESS YASHIKA ANAND CRITICAL AFTER CAR ACCIDENT

Yashika Anand| തമിഴ് സിനിമാ താരം യാഷികാ ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു.

yashika anand

yashika anand

  • Share this:
    ചെന്നൈ: തമിഴ് സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ മഹാബലിപുരം ഈസ്റ്റ് കോസ്റ്റ് റോഡിലായിലരുന്നു അപകടം. യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്.

    കാർ മഹാബലിപുരത്തെത്തിയപ്പോൾ നിയന്ത്രണം വിടുകയും റോഡിലെ മീഡിയനിൽ ഇടിക്കുകയുമായിരുന്നു. നാല് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അമേരിക്കയിൽ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി വള്ളിചെട്ടി ഭവാനിയാണ് മരിച്ചത്. യാഷിക തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകട വാർത്ത അറിഞ്ഞതിന് പിന്നാലെ നടിയുടെ പിതാവ് ഡൽഹിയിൽ നിന്നും ചെന്നൈയിലെത്തി.

    Also Read- Covid 19| ടിപിആർ 12ന് മുകളിൽ ; സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്, 66 മരണം

    ഭവാനി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. മഹാബലിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

    കാവലായി വേണ്ടാം എന്ന സിനിമയിലൂടെയാണ് യാഷിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കാർത്തിക്ക് നരേനിന്റെ ത്രില്ലർ സിനിമ ധ്രുവങ്ങൾ പതിനാറിലൂടെയാണ് യാഷിക ശ്രദ്ധിക്കപ്പെട്ടത്. ഇരുട്ടു അറയിൽ മുരട്ടു കുത്ത്, സോംബി എന്നീ സിനിമകളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കമൽ ഹാസൻ അവതാരകനായി എത്തിയ ജനപ്രിയ റിയാലിറ്റി ഷോയായ ബിബ് ബോസ് രണ്ടാം സീസണിൽ യാഷികയും പങ്കെടുത്തിരുന്നു. അഞ്ചാം സ്ഥാനമാണ് യാഷിക സ്വന്തമാക്കിയത്. സിനിമിയിൽ എസ് ജെ സൂര്യയുടെ നായികയായി വേഷമിട്ട കടമയൈ സെയ് എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയാക്കിയത്.

    Also Read- സംസ്ഥാനങ്ങളുടെ പക്കല്‍ മൂന്ന് കോടിയിലധികം ഡോസ് വാക്‌സിന്‍ ബാക്കിയുണ്ടെന്ന് കേന്ദ്രം

    English Summary: Actress Yashika Anand has reportedly met with with a car accident on Saturday night on East Coast Road near Mahabalipuram. We hear that the car she was travelling in went out of control and hit the median, getting heavily damaged and grievously injuring the occupants. The accident is said to have happened around midnight on Saturday. Photos of the mangled vehicle have been doing the rounds on social media.
    Published by:Rajesh V
    First published:
    )}